App Logo

No.1 PSC Learning App

1M+ Downloads
ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.

Aഐസോട്ടോപ്പുകൾ

Bഐസോട്ടോണുകൾ

Cന്യൂട്രിനോസുകൾ

Dഐസോബാറുകൾ

Answer:

D. ഐസോബാറുകൾ

Read Explanation:

ഐസോടോപ്പുകൾ

  • ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോടോപ്പുകൾ.

  • ഐസോടോപ്പുകൾ ഒരേ രാസസ്വഭാവം കാണിക്കുന്നു.

  • എന്നാൽ ഭൗതിക സ്വഭാവങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണിക്കുന്നു.

ഐസോബാറുകൾ

  • ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് ഐസോബാറുകൾ.

  • ഇവ ന്യൂക്ലിയസിലെ ആകെ കണങ്ങളുടെ എണ്ണം (പ്രോട്ടോൺ + ന്യൂട്രോൺ) തുല്യമായ വ്യത്യസ്ത മൂലക ആറ്റങ്ങളായിരിക്കും.

  • ഉദാ : ആർഗൺ (Ar), പൊട്ടാസ്യം (K), കാൽസ്യം (Ca)

ഐസോടോണുകൾ

  • ന്യൂട്രോണുകളുടെ എണ്ണം തുല്യമായ ആറ്റങ്ങൾ ഐസോടോണുകൾ എന്നറിയപ്പെടുന്നു.

  • ഉദാ : 157N, 146C


Related Questions:

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരു ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമാണ് പ്രോട്ടോൺ
  2. ന്യൂട്രോണിന്റെ മാസ്സ് ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണ്
  3. പ്രോട്ടോൺ, ന്യൂട്രോൺ എന്നിവ ന്യൂക്ലിയസ്സിനുള്ളിൽ കാണപ്പെടുന്നു
  4. ഒരു ആറ്റത്തിലെ ചാർജ്ജുള്ള കണമാണ് ന്യൂട്രോൺ
    ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജ്ജത്തിന് എന്ത് സംഭവിക്കുന്നു ?
    കാഥോഡ് റേ ഡിസ്ചാർജ് ട്യൂബിന് ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അനുയോജ്യം?
    ചില മൂലകങ്ങൾ, വികിരണങ്ങൾ (Radiations) സ്വയം പുറത്തു വിടുന്ന പ്രതിഭാസമാണ് ----.
    ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളെ പറയുന്ന പേര് ?