Challenger App

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 189 പ്രകാരം സംഘം ചേരുന്നതിന്റെ ഉദ്ദേശങ്ങൾ ഏതെല്ലാം ?

  1. നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി
  2. നിയമ നിർവഹണത്തെ തടയുന്നതിന്
  3. ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്
  4. ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ

    Aഇവയൊന്നുമല്ല

    Bii മാത്രം

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    Sec 189 - നിയമവിരുദ്ധമായി സംഘം ചേരൽ [unlawful assembly ]

    • അഞ്ചോ അതിലധികമോ വ്യക്തികളുടെ നിയമവിരുദ്ധമായ ഒത്തുചേരൽ

    ഈ സംഘംചേരലിന്റെ ഉദ്ദേശങ്ങൾ

    • നിയമാനുസൃത കടമ നിർവഹിക്കുന്ന ഒരു പൊതു

      സേവകനെ ഭയപ്പെടുത്തുന്നതിനോ ക്രിമിനൽ ബലം പ്രയോഗിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി

    • നിയമ നിർവഹണത്തെ തടയുന്നതിന്

    • ദേഹോപദ്രവമോ ക്രിമിനൽ അതിക്രമമോ ചെയ്യുന്നതിന്

    • ഒരു വ്യക്തിയുടെ വസ്തു കൈവശം വയ്ക്കുന്നതിനോ, വഴിയുടെ അവകാശം തടയുന്നതിനോ

      ക്രിമിനൽ ബലപ്രയോഗത്തിലൂടെ നിയമപരമായി ചെയ്യാൻ ബാധ്യസ്ഥൻ അല്ലാത്തത് ചെയ്യാൻ ഏതെങ്കിലും വ്യക്തിയെ നിർബന്ധിക്കുന്നതിന്

    • നിയമവിരുദ്ധമല്ലാത്ത ഒരു സമ്മേളനം പിന്നീട് നിയമവിരുദ്ധമായി മാറിയേക്കാം എന്നും വകുപ്പ് സൂചിപ്പിക്കുന്നു

    • ശിക്ഷ :- 2 വർഷം വരെ തടവോ പിഴയോ , രണ്ടും കൂടിയോ


    Related Questions:

    ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?
    ലഹരിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ?

    1. പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്.

    2. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.

    3. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം.

    4. പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ നിയമപ്രകാരം മജിസ്ലേറ്റിന് അധികാരമുണ്ട്.

    കേരള പോലീസ് ആക്ട് സെക്ഷൻ 64 താഴെ പറഞ്ഞിരിക്കുന്നവയിൽ എന്തിനെ പറ്റി വിശദീകരിക്കുന്നു?

    BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. സെക്ഷൻ 327 (1) - റെയിൽ , വിമാനം , കപ്പലുകൾ ,20 ടൺ ഭാരമുള്ള ഒരു ജലയാനം എന്നിവ നശിപ്പിക്കാനോ സുരക്ഷിതമല്ലാതാക്കാനോ ഉദ്ദേശിച്ചുള്ള ദ്രോഹം
    2. സെക്ഷൻ 327 (2) - ഒന്നാം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ തീയോ മറ്റേതെങ്കിലും സ്ഫോടക വസ്തുവോ ഉപയോഗിച്ച് ദ്രോഹം ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ശിക്ഷ - ജീവപര്യന്തം വരെ തടവോ 10 വർഷം വരെ ആകാവുന്ന തടവും പിഴയും