App Logo

No.1 PSC Learning App

1M+ Downloads
BNS പ്രകാരം എത്ര വഴികളിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ് എന്ന് പറയും ?

A5 വഴികളിലൂടെ

B6 വഴികളിലൂടെ

C4 വഴികളിലൂടെ

D3 വഴികളിലൂടെ

Answer:

B. 6 വഴികളിലൂടെ

Read Explanation:

താഴെപ്പറയുന്ന 6 വഴികളിൽ ഏതെങ്കിലും വഴിയിലൂടെ ഒരു വ്യക്തി വീട്ടിലേക്കോ അതിന്റെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ അയാൾ ഭവനഭേദന കുറ്റക്കാരനാണ്

  1. വീട്ടിൽ അതിക്രമിച്ചു കടക്കാൻ വേണ്ടി അയാൾ സ്വയം നിർമ്മിച്ചതോ ഏതെങ്കിലും പ്രേരകൻ നിർമ്മിച്ചതോ ആയ വഴിയിലൂടെ പ്രവേശിക്കുകയോ പുറത്ത് കടക്കുകയോ ചെയ്താൽ

  2. മനുഷ്യരുടെ പ്രവേശനത്തിന് ഉദ്ദേശിച്ചിട്ടില്ലാത്ത ഏതെങ്കിലും വഴിയിൽ കൂടിയോ, മതിലിൻ മേലോ കെട്ടിടത്തിൻമേലോ ഏണി വച്ചോ കയറി പോയാൽ

  3. വീടിന്റെ ഉടമസ്ഥൻ ഉദ്ദേശിച്ചിട്ടില്ലാത്ത മാർഗ്ഗത്തിലൂടെ ഒരു വഴി തുറക്കുകയാണെങ്കിൽ

  4. വീട്ടിൽ അതിക്രമിച്ച് പ്രവേശിച്ച ശേഷം വീട്ടിൽ കയറുന്നതിനോ പുറത്ത് കടക്കുന്നതിനോ വേണ്ടി ഏതെങ്കിലും പൂട്ട് തുറന്നാൽ

  5. വീട്ടിൽ പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ

  6. വീട്ടിൽ പ്രവേശിക്കുന്നതിനോ പുറത്ത് കടക്കുന്നതിനോ മുൻപ് ഉറപ്പിച്ച വഴി അഴിച്ചു മാറ്റുകയാണെങ്കിൽ


Related Questions:

BNS ന്റെ സെക്ഷൻ 2(14) ൽ പ്രതിപാടദിക്കുന്ന വിഷയം ഏത് ?
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കൂട്ടായ്മ കവർച്ച /തീവെട്ടിക്കൊള്ളയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
രാജ്യസഭ BNS ബിൽ അംഗീകരിച്ചത് എന്ന് ?