Challenger App

No.1 PSC Learning App

1M+ Downloads
BNS ലെ സെക്ഷൻ 11 ൽ ഏതിനെക്കുറിച്ചാണ് പറയുന്നത് ?

Aലളിത തടവ്

Bഏകാന്ത തടവ്

Cകഠിന തടവ്

Dഇതൊന്നുമല്ല

Answer:

B. ഏകാന്ത തടവ്

Read Explanation:

SECTION 11 - ഏകാന്ത തടവ് (Solidarity Containment )

  • കോടതിക്ക് കഠിന തടവ് ശിക്ഷിക്കാൻ അധികാരമുള്ള ഒരു കുറ്റകൃത്യത്തിന് ആരെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോൾ തടവിന്റെ ഏതെങ്കിലും ഭാഗം 3 മാസത്തിൽ കൂടാതെ താഴെപ്പറയുന്ന രീതിയിൽ ഏകാന്ത തടവിൽ സൂക്ഷിക്കാൻ ഉത്തരവിടാം

  • (a) തടവ് കാലാവധി 6 മാസത്തിൽ കൂടാത്തതാണെങ്കിൽ ഒരു മാസത്തിൽ കൂടാത്ത സമയം

  • (b) തടവ് കാലാവധി 6 മാസത്തിൽ കവിയുകയും ഒരു വർഷത്തിനുള്ളിൽ ആണെങ്കിൽ 2 മാസത്തിൽ കൂടാത്ത സമായം

  • (c) തടവ് കാലാവധി ഒരു വർഷത്തിൽ കൂടുതലാണെങ്കിൽ 3 മാസത്തിൽ കൂടാത്ത സമയം


Related Questions:

BNSS വകുപ്പുകൾ 168-172 പ്രകാരമുള്ള നടപടികളുടെ പ്രധാന ലക്ഷ്യം എന്താണ്?

BNS ലെ സെക്ഷൻ 309 (3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു വ്യക്തിയെയോ, മറ്റേതെങ്കിലും വ്യക്തിയെയോ കൊല്ലുമെന്നോ, മുറിവേൽപ്പിക്കണമെന്നോ അന്യായമായി തടഞ്ഞു വെയ്ക്കുമെന്നോ ഭയപ്പെടുത്തിയുള്ള അപഹരണം.
  2. ശിക്ഷ : 10 വർഷം വരെ കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 307 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. മോഷണം നടത്തുന്നതിനു വേണ്ടി മരണം സംഭവിപ്പിക്കുകയോ, ദേഹോപദ്രവം ഏൽപ്പിക്കുകയോ ചെയ്യുന്നതിന് ഒരുക്കം കൂട്ടിയ ശേഷം, മോഷണം നടത്തുന്നത്.
    2. ശിക്ഷ : പത്തു വർഷം വരെ ആകാവുന്ന തടവും, പിഴയും.

      BNS ലെ സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. സെക്ഷൻ 326 (b) - ഏതെങ്കിലും പൊതുറോഡോ, പാലമോ, ജലഗതാഗത യോഗ്യമായ നദിയോ, ചാലോ, സഞ്ചാരയോഗ്യമായ മറ്റ് ജലാശയങ്ങളോ സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റുകയോ സുരക്ഷിതത്വത്തിൽ കുറവുള്ളതാക്കിതീർക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
      2. സെക്ഷൻ 326 (c) - ഏതെങ്കിലും പൊതു ഡ്രെയിനേജിന് വെള്ളപ്പൊക്കമോ തടസ്സമോ ഉണ്ടാക്കുന്ന ഏതൊരാൾക്കും - 5 വർഷം വരെയാകാവുന്ന തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
        ബോംബുകൾ, ഡൈനാമൈറ്റ്, മറ്റ് സ്ഫോടക വസ്തുക്കൾ, തോക്കുകൾ, വിഷവാതകങ്ങൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള ഭീകരവാദത്തെ കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?