Challenger App

No.1 PSC Learning App

1M+ Downloads
BNSS ലെ സെക്ഷൻ 43 ൽ എത്ര ഉപ വകുപ്പുകളുണ്ട് ?

A4

B5

C6

D3

Answer:

B. 5

Read Explanation:

BNSS-Section-43:അറസ്റ്റ് ചെയ്യുന്നതെങ്ങനെ.

  • 43(1)- ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അയാൾ വാക്കാലോ പ്രവർത്തിയാലോ കസ്റ്റഡിയോട് സഹകരിക്കുന്നില്ലായെങ്കിൽ പോലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കിൽ  അതു ചെയ്യുന്ന മറ്റൊരു വ്യക്തിക്കോ ഈ വ്യക്തിയുടെ ശരീരത്തിൽ സ്പർശിക്കുകയോ തടഞ്ഞു വയ്ക്കുകയോ ചെയ്യാവുന്നതാണ്.

  • ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ട സന്ദർഭങ്ങളിൽ അവർ വാക്കാലോ പ്രവർത്തിയാലോ കസ്റ്റഡിക്ക് വിധേയമാക്കുന്നില്ല എങ്കിൽ പോലീസ് ഉദ്യോഗസ്ഥൻ ഒരു സ്ത്രീ അല്ലാത്തപക്ഷം പോലീസ് ഉദ്യോഗസ്ഥൻ സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കാൻ പാടുള്ളതല്ല.

  • 43(2) - ഒരു വ്യക്തിയെ  അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തെ ബലപ്രയോഗത്തിലൂടെ എതിർക്കുകയോ ,അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ , പോലീസിന് മറ്റു വ്യക്തികളെയോ ആവശ്യമായ മറ്റു മാർഗങ്ങളോ ഉപയോഗിക്കാവുന്നതാണ്.

  • 43 (3) - പോലീസ് ഉദ്യോഗസ്ഥന്, കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുത്ത് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ആവർത്തിച്ചുള്ള കുറ്റവാളിയായ ഒരാളെയോ, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഒരാളെയോ, കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് ഉപയോഗിക്കാം.

  • കൂടാതെ, സംഘടനാപരമായ കുറ്റകൃത്യം, തീവ്രവാദ പ്രവർത്തനം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കൽ, കൊലപാതകം, ബലാത്സംഗം, ആസിഡ് ആക്രമണം, മനുഷ്യ കടത്ത്, കള്ളനോട്ട് അച്ചടി, വിതരണം ചെയ്യൽ, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം, രാജ്യദ്രോഹക്കുറ്റം എന്നിവ ചെയ്തവരെയും പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യുമ്പോൾ കൈവിലങ്ങ് ഉപയോഗിക്കാം.

  • 43(4)- വധശിക്ഷയോ, ജീവപര്യന്തമോ, തടവോ ലഭിക്കാവുന്ന കുറ്റം ചെയ്യപ്പെട്ടിട്ടുള്ളവനല്ലാതെ ഒരാളുടെ മരണം സംഭവിപ്പിക്കുവാൻ അവകാശം നൽകുന്നതല്ല.

  • 43(5)- അസാധാരണമായ സാഹചര്യങ്ങളിലൊഴികെ സൂര്യാസ്തമയത്തിനു ശേഷവും , സൂര്യോദയത്തിനു മുൻപും ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യാൻ പാടില്ലാത്തതും , അത്തരം സാഹചര്യങ്ങളിൽ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.


Related Questions:

ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) പുതുക്കിയ രണ്ടാം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ?
ചോദ്യം ചെയ്യൽ സമയത്ത് താൻ തിരഞ്ഞെടുക്കുന്ന ഒരു വക്കീലിനെ കാണാനുള്ള അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ അവകാശത്തെ പറ്റി പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?
BNSS സെക്ഷൻ 37 പ്രകാരം സ്റ്റേറ്റ് ഗവൺമെന്റിന് എവിടെയാണ് പോലീസ് കൺട്രോൾ റൂം സ്ഥാപിക്കേണ്ടത്?
BNSS Section 35 (2) പ്രകാരം പോലീസിന് വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കുറ്റം ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുന്നു?
തെളിവ് മതിയായിരിക്കുമ്പോൾ കേസുകൾ മജിസ്ട്രേറ്റിന് അയക്കണമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?