Challenger App

No.1 PSC Learning App

1M+ Downloads
BSA-ലെ വകുപ്-43 ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഭൗമവീചനപരിശോധന.

Bആചാരങ്ങൾ, വിശ്വാസങ്ങൾ, ഭാഷാപ്രയോഗങ്ങൾ എന്നിവ.

Cശിക്ഷാ നിയമം.

Dഅർഥശാസ്ത്ര നിയമങ്ങൾ.

Answer:

B. ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭാഷാപ്രയോഗങ്ങൾ എന്നിവ.

Read Explanation:

  • വകുപ്-43:ഒരു സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾ, വിശ്വാസങ്ങൾ, ഭരണരീതികൾ, ഭാഷാപ്രയോഗങ്ങൾ തുടങ്ങിയവ യഥാർത്ഥമാണോ അല്ലയോ എന്ന് നിർണ്ണയിക്കേണ്ടപ്പോൾ,അതറിയാവുന്നവരുടെ അഭിപ്രായം കോടതി പ്രധാന തെളിവായി കണക്കാക്കും.

  • കുടുംബപരമായോ സമൂഹപരമായോ മതപരമായോ ഉള്ള ആചാരങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ പ്രസക്തമാണ്.

  • മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ സ്ഥാപനങ്ങളുടെയും ഭരണരീതി സംബന്ധിച്ച അറിവുള്ളവരുടെ അഭിപ്രായം പരിഗണിക്കും.

  • പ്രാദേശികമായി ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥം സംബന്ധിച്ചും അവ അറിയാവുന്നവരുടെ അഭിപ്രായം പ്രധാനമാണ്.


Related Questions:

ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
ഒരു വ്യക്തിയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ, ഒരു വിലപിടിപ്പുള്ള വസ്തു മോഷ്ടിച്ചതായി രവി പോലീസ് ഉദ്യോഗസ്ഥനോട് സമ്മതിച്ചു. ഈ കുറ്റസമ്മതം ഒരു പോലീസ് ഉദ്യോഗസ്ഥനോട് നൽകിയതിനാൽ, അത് കോടതിയിൽ രവിക്കെതിരെ തെളിവായി ഉപയോഗിക്കാനാകില്ല എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ്?

താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സെക്ഷൻ 26(f) - മരിച്ച വ്യക്തികൾ തമ്മിലുള്ള രക്തബന്ധം വിവാഹം, ദത്തെടുക്കൽ എന്നിവയിലൂടെയുള്ള ഏതെങ്കിലും ബന്ധത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രസ്താവന, മരിച്ച വ്യക്തി ഉൾപ്പെട്ട കുടുംബത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിൽപത്രത്തിലോ, ആധാരത്തിലോ, കുടുംബവംശാബലിയിലോ,ഏതെങ്കിലും സമാധി ശിലയിലോ, കുടുംബ ചിത്രത്തിലോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, തർക്കത്തിലുള്ള ചോദ്യം ഉന്നയിക്കുന്നതിന് മുൻപ് അത്തരം പ്രസ്താവന നടത്തുമ്പോൾ
  2. സെക്ഷൻ 26(g) - ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ആധാരത്തിലോ, മരണ ശാസനയിലോ, മറ്റു രേഖയിലോ അടങ്ങിയിട്ടുള്ള പ്രസ്താവന
  3. സെക്ഷൻ 26(h) – നിരവധി ആളുകൾ പ്രസ്താവന നടത്തുകയും, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വികാരങ്ങളോ ധാരണകളോ പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ
    അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ, "നിന്റെ കുടുംബത്തെ കേസിൽ കുടുക്കും!" എന്ന് ഭീഷണിപ്പെടുത്തിയാൽ, പ്രതി നൽകിയ കുറ്റസമ്മതം __________.

    താഴെ പറയുന്നവയിൽ BSA സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സെക്ഷൻ 26(c) – പ്രസ്താവന നടത്തുന്ന വ്യക്തിയുടെ സാമ്പത്തിക താൽപര്യത്തിനോ ഉടമാവകാശത്തിനോ എതിരാണെങ്കിൽ അല്ലെങ്കിൽ അയാളെ ഒരു ക്രിമിനൽ പ്രോസിക്യൂഷന് വിധേയനാക്കുകയോ നഷ്ടപരിഹാര കേസ് നടത്തുകയോ ചെയ്യുമ്പോൾ
    2. സെക്ഷൻ 26 (d) – പൊതു അവകാശമോ, ആചാരമോ, പൊതു താൽപര്യമുള്ളതോ ആയ ഏതെങ്കിലും കാര്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് പ്രസ്താവന ഏതെങ്കിലും അറിയുന്ന വ്യക്തി നൽകിയത് നിലവിലുണ്ടെങ്കിൽ ഏതെങ്കിലും തർക്കം ഉണ്ടാക്കുന്നതിന് മുൻപ് പ്രസ്താവന നടത്തുമ്പോൾ
    3. സെക്ഷൻ 26 (e) - പ്രസ്താവന നടത്തുന്ന വ്യക്തിക്ക് , വ്യക്തികൾ തമ്മിലുള്ള രക്തമോ, വിവാഹമോ, ദത്തോ വഴിയുള്ള ബന്ധുത്വത്തെപ്പറ്റി പ്രത്യേക അറിവ് ഉണ്ടായിരുന്നെങ്കിൽ, തർക്ക പ്രശ്നം ഉന്നയിക്കുന്നതിന് മുൻപ് ആ പ്രസ്താവന ചെയ്തതാകുകയും ചെയ്യുമ്പോൾ