ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നതിനെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത്?
Aസെക്ഷൻ 44
Bസെക്ഷൻ 45
Cസെക്ഷൻ 46
Dസെക്ഷൻ 47
Answer:
A. സെക്ഷൻ 44
Read Explanation:
സെക്ഷൻ 44 - ബന്ധുത്വം സംബന്ധിച്ച അഭിപ്രായം പ്രസക്തമാകുന്നത് എപ്പോൾ ?
ഒരാൾക്ക് മറ്റൊരാളോടുള്ള ബന്ധുത്വത്തെക്കുറിച്ച് കോടതിക്ക് ഒരു അഭിപ്രായം രൂപീകരിക്കേണ്ടി വരുമ്പോൾ, കുടുംബത്തിലെ ഒരംഗം എന്ന നിലയിലോ, ആ വിഷയത്തെപ്പറ്റി പ്രത്യേക അറിവുള്ള വ്യക്തി എന്ന നിലയിലോ ഒരാളുടെ അഭിപ്രായം പ്രസക്തമാവുന്നു.
ഉദാ :- A യും B യും തമ്മിൽ വിവാഹം കഴിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യം - അവരുടെ സുഹൃത്തുക്കൾ സാധാരണയായി ഭാര്യ ഭർത്താക്കന്മാരായി അവരെ സ്വീകരിച്ചിരുന്നു എന്ന വസ്തുത പ്രസക്തമാണ്