Question:

‘ബുദ്ധൻ ചിരിക്കുന്നു’ ഇത് ഏതിനെ സൂചിപ്പിക്കുന്ന രഹസ്യനാമമാണ്?

Aഇന്ത്യാ-പാകിസ്ഥാൻ യുദ്ധം

Bഇന്ത്യയുടെ അണുവിസ്ഫോടനം

Cഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണം

Dഇന്ത്യാ-ചൈന യുദ്ധം

Answer:

B. ഇന്ത്യയുടെ അണുവിസ്ഫോടനം

Explanation:

🔹 ഇന്ത്യ നടത്തിയ ആദ്യത്തെ ആണവ പരീക്ഷണത്തിന്റെ പൊതുവേ അറിയപ്പെടുന്ന കോഡ്‌നാമമാണ് ബുദ്ധൻ ചിരിക്കുന്നു അഥവാ ഓപ്പറേഷൻ സ്മൈലിങ് ബുദ്ധ. 🔹 1974 മേയ് 18 രാവിലെ ഇന്ത്യൻ പ്രാമാണിക സമയം 08.05-നായിരുന്നു പരീക്ഷണം. 🔹 രാജസ്ഥാനിലെ ജയ്‌സാൽമൈർ ജില്ലയിലെ പൊഖ്റാനിലെ ഇന്ത്യൻ ആർമി ബേസായ പൊഖ്റാൻ പരീക്ഷണ റേഞ്ചിലാണ് ഈ പരീക്ഷണം നടത്തിയത്


Related Questions:

ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഇന്ത്യൻ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് ലഭിച്ച ആദ്യ വനിത?

താഴെ പറയുന്നവയിൽ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള വാണിജ്യ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?

പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?