App Logo

No.1 PSC Learning App

1M+ Downloads
അഭിക്ഷമത കൊണ്ടുദ്ദേശിക്കുന്നത് :

Aഭൂതകാലത്തെ പരിശീലനം കൊണ്ട് എന്തുനേടിയിട്ടുണ്ട് എന്നതാണ്

Bവർത്തമാനകാലത്ത് എന്തു ചെയ്യാൻ കഴിയും എന്നതാണ്

Cഇപ്പോഴത്തെ പരിശീലനം കൊണ്ട് ഭാവിയിൽഎന്തുചെയ്യാൻ കഴിയും എന്നതാണ്

Dഇതൊന്നുമല്ല

Answer:

D. ഇതൊന്നുമല്ല

Read Explanation:

അഭിരുചി / അഭിക്ഷമത (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി / അഭിക്ഷമത
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • ഏതൊരു തൊഴിലിൽ ഏർപ്പെടുന്ന ആളുടെയും വിജയം ആ തൊഴിലിൽ അയാൾക്കുള്ള അഭിരുചിയെ ആശ്രയിച്ചിരിക്കുന്നു.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 
  • "ഒരു പ്രവർത്തനത്തിന്റെ പരിശീലന ഫലമായി വിജയിക്കാനുള്ള സംഭവ്യതയാണ് അഭിക്ഷമത" - ബക്കിങ്ങ്ഹാം 
  • അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചത് - ബേൺഹാർട്ട്

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും.

Related Questions:

നല്ല കുട്ടി എന്ന് പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് ?
കോൾബെർഗിന്റെ അഭിപ്രായത്തിൽ, ധാർമ്മിക വികാസത്തിന്റെ ഘട്ടങ്ങൾ, അമൂർത്ത തത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾ ധാർമ്മികതയെ എങ്ങനെ വിലയിരുത്തുന്നു ?
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ ലിംഗ അനന്യത (ജെൻഡർ വികസിക്കുന്നത് :
Choose the most appropriate one. Which of the following ensures experiential learning?
What is the key goal in supporting individuals with intellectual disabilities?