Challenger App

No.1 PSC Learning App

1M+ Downloads
കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :

Aഅനുനാദം

Bബീറ്റ്

Cഡോപ്ലർ ഇഫക്ട്

Dഅനുരണനം

Answer:

C. ഡോപ്ലർ ഇഫക്ട്

Read Explanation:

ഡോപ്ലർ ഇഫക്ട്

  • ശബ്ദസ്രോതസ്സിന്റെയോ , ശബ്ദ സ്വീകരണിയുടെയോ അല്ലെങ്കിൽ രണ്ടിന്റെയുമോ ആപേക്ഷിക ചലനം മൂലം ശ്രോതാവ് ശ്രവിക്കുന്ന ശബ്ദത്തിന്റെ ആവൃത്തിയിൽ മാറ്റമുണ്ടാകുന്ന പ്രതിഭാസം 
  • കണ്ടെത്തിയത് - ക്രിസ്റ്റ്യൻ ഡോപ്ലർ 

  • ബ്ലൂ ഷിഫ്റ്റ് - സ്രോതസ്സ് നിരീക്ഷകന്റെ അടുത്തേക്ക് നീങ്ങുമ്പോൾ തരംഗങ്ങളുടെ തരംഗദൈർഘ്യം കുറയുന്നതായി അനുഭവപ്പെടുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് 

  • റെഡ് ഷിഫ്റ്റ് - ഡോപ്ലർ പ്രഭാവം കാരണം തരംഗദൈർഘ്യത്തിലുണ്ടാകുന്ന വർധനവിനെ വിളിക്കുന്ന പേര് 

  • അന്തർ വാഹിനി , വിമാനം എന്നിവയുടെ വേഗത മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന ശബ്ദ പ്രതിഭാസം 

Related Questions:

ഗാൾട്ടൺവിസിലിൽ നിന്ന് പുറപ്പെടുന്ന ശബ്ദം ഏകദേശം എത്ര ഹെർഡ്‌സ് ആണ്?
ഒരു ട്യൂണിങ് ഫോർക്ക് ഒരു സെക്കന്റിൽ 480 പ്രാവശ്യം കമ്പനം ചെയ്യുന്നുവെങ്കിൽ അതിന്റെ സ്വാഭാവിക ആവൃത്തി എത്രയായിരിക്കും ?
താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:
Echo is derived from ?
The noise scale of normal conversation ?