Challenger App

No.1 PSC Learning App

1M+ Downloads
തിമിരത്തിനു കാരണം :

Aസുതാര്യമായ ലെൻസ് അതാര്യമായിത്തീരുന്നു

Bറെറ്റിനയിലെ അണുബാധ

Cകോർണിയയ്ക്കുണ്ടാകുന്ന അണുബാധ

Dഅക്വസ് ദ്രവത്തിൻറെ പുനരാഗിരണം തടസ്സപ്പെടുന്നു.

Answer:

A. സുതാര്യമായ ലെൻസ് അതാര്യമായിത്തീരുന്നു

Read Explanation:

കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ

  1. തിമിരം(Cataract) - പ്രായമാകുമ്പോൾ കണ്ണിലെ സുതാര്യമായ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ടമാകുന്ന അവസ്ഥ.
    • ലെൻസ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ് പരിഹാരമാർഗ്ഗം
    • ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ  നടത്തിയത് - ശുശ്രുതൻ
  2. ഗ്ലോക്കോമ - കണ്ണിൻറെ അക്വസ് ദ്രവത്തിൻറെ  പുനരാകിരണം നടക്കാതെ വരുമ്പോൾ കണ്ണിൻറെ മർദ്ദം കൂടുന്ന അവസ്ഥ.
  3. നിശാന്ധത - വിറ്റാമിൻ എ  യുടെ അഭാവം കൊണ്ട് രാത്രികാല കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ.
  4. വർണ്ണാന്ധത - കോൺ കോശങ്ങളുടെ തകരാറുമൂലം ചുവപ്പ്, പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ.
  5. സിറോഫ്താൽമിയ - നിരന്തരം വിറ്റാമിൻ എ യുടെ അഭാവം കൊണ്ട് ഉണ്ടാകുന്ന കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ.
  6. പ്രസ് ബയോപ്പിയ - ലെൻസിൻ്റെ  ഇലാസ്തികത നഷ്ടപ്പെടുന്നതും മൂലം അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത അവസ്ഥ.
  7. മയോപ്പിയ - അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ളതിനെ കാണാൻ കഴിയാത്തതുമായ അവസ്ഥ.
  8. ചെങ്കണ്ണ് - നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ.

 


Related Questions:

പാപ്പിലകളിൽ കാണപ്പെടുന്ന രുചി അറിയിക്കുന്ന ഭാഗങ്ങളാണ് :

തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നേത്രഭാഗത്തെക്കുറിച്ചുള്ളതാണ്?

  • റെറ്റിനയിൽ പ്രകാശ ഗ്രാഹീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
  • പ്രതിബിംബത്തിന് ഏറ്റവും തെളിമയുളളത് ഇവിടെയാണ്.
ജേക്കബ്സൺ അവയവം ഏത് ജീവിയുടെ ഘ്രാണവ്യവസ്ഥയുടെ ഭാഗമാണ് ?
ചെറു കൂടലിൻ്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിൻ്റെ ആഗിരണം പൂർണ്ണമായും നടക്കുന്നത് ?
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?