Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ എന്താണ് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്?

Aകണ്ണുകളിലെ റോഡ് കോശങ്ങളുടെ പ്രവർത്തനം

Bകണ്ണുകളിലെ കോൺ കോശങ്ങളുടെ പ്രവർത്തനം

Cകണ്ണുകളിലെ റോഡ് കോശങ്ങളുടെയും കോൺ കോശങ്ങളുടെയും സംയുക്തമായ പ്രവർത്തനം

Dഇവയൊന്നുമല്ല

Answer:

B. കണ്ണുകളിലെ കോൺ കോശങ്ങളുടെ പ്രവർത്തനം

Read Explanation:

  • കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  • ഇതിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.
  • ഇതും ഓപ്സിൻ, റെറ്റിനാൽ എന്നീ ഘടകങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്.
  • പ്രകാശത്തിലെ ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന മൂന്നു തരം കോൺകോശങ്ങൾ നമ്മുടെ കണ്ണിലുണ്ട്.
  • ഓപ്സിൻ തന്മാത്രയിലെ അമിനോ ആസിഡുകൾ വ്യത്യസ്‌തമായതാണ് ഈ വൈവിധ്യത്തിന് കാരണം.
  • കോൺകോശങ്ങളുടെ പ്രവർത്തനമാണ് നമുക്ക് വർണക്കാഴ്ച്‌ച സാധ്യമാക്കുന്നത്.

Related Questions:

ട്രാക്കോമയുടെ പ്രാഥമിക കാരണം എന്താണ്?
കെരാറ്റോ പ്ലാസ്റ്റി ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

റെറ്റിനയിൽ കാണപ്പെടുന്ന മൂന്നു പാളി നാഡീ കോശങ്ങൾ ഏതൊക്കെ?

  1. ഗാംഗ്ലിയോൺ കോശങ്ങൾ
  2. ബൈപോളാർ കോശങ്ങൾ
  3. പ്രകാശഗ്രാഹീകോശങ്ങൾ

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് :

    1.അസ്ഥിശൃംഖല കര്‍ണ്ണപടത്തിനിരുവശത്തുമുള്ള മര്‍ദ്ദം ക്രമീകരിക്കുന്നു

    2.യൂസ്റ്റേഷ്യൻ നാളി കര്‍ണ്ണപടത്തിലെ കമ്പനങ്ങളെ ആന്തരകര്‍ണ്ണത്തിലെത്തിക്കുന്നു..

    പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?