Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർത്തവ പരിശോധിക്കുക.

  1. ക്യൂണിഫോം - വിശുദ്ധ ലിഖിതം
  2. ഹൈറോഗ്ലിഫിക്സ് - ശില്പ വൈദഗ്ധ്യം
  3. സ്ഫിങ്സ് - റോസെറ്റ
  4. സിഗുറാത്തുകൾ - ആരാധനാലയം

    Aഒന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cനാല് മാത്രം ശരി

    Dരണ്ടും, നാലും ശരി

    Answer:

    C. നാല് മാത്രം ശരി

    Read Explanation:

    സിഗുറാത്തുകൾ

    • പുരാതനമെസപൊട്ടാമിയയിൽ കണ്ടുവന്നിരന്ന ഒരു നിർമ്മിതിയാണ് സിഗുറാത്തുകൾ (സിഗറാറ്റുകൾ എന്നും വിളിക്കപ്പെടുന്നു)
    • വശങ്ങളിൽ പടികളോടുകൂടിയ നിർമ്മിതിയാണ് കെട്ടിടങ്ങളാണ് ഇവ.
    • ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് ഇവ നിർമ്മിച്ചിരുന്നത്.
    • ഗോപുരസമാനമായ ഇത്തരം നിർമ്മിതികളുടെ മുകളിൽ ഒരു ക്ഷേത്രവും നിലനിന്നിരുന്നു.
    • സിഗ്ഗുറാറ്റുകളുടെ മുകളിലുള്ള ക്ഷേത്രത്തിൽ ദേവന്മാർ വസിക്കുന്നുണ്ടെന്ന് സുമേറിയക്കാർ വിശ്വസിച്ചിരുന്നു.
    • അതിനാൽ പുരോഹിതന്മാർക്കും മറ്റ് ബഹുമാനിക്കപ്പെടുന്ന വ്യക്തികൾക്കും മാത്രമേ ഇവിടെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.

     


    Related Questions:

    പ്രാചീന സംസ്കാരങ്ങളിൽ ഒന്നായ മെസപ്പൊട്ടോമിയൻ സംസ്കാരവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്ത് എഴുതുക.

    i) മെസപ്പൊട്ടോമിയയിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്ര നഗരമായിരുന്നു ഉറൂക്ക്.
    ii) ഗിൽഗമേഷിന്റെ ഇതിഹാസം (Epic of Gilgamesh) എന്ന ഗ്രന്ഥം മെസപ്പൊട്ടോമിയക്കാർക്ക് അവരുടെ ഗ്രാമീണ ജീവിതത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.
    iii) മെസപ്പൊട്ടോമിയയിലെ ഒരു രാജകീയ തലസ്ഥാനമായിരുന്നു മാരി.
    iv) മെസപ്പൊട്ടോമിയൻ എഴുത്തുരീതി ക്യൂണിഫോം എന്നാണ് അറിയപ്പെടുന്നത്.

    Mesopotamia the Greek word means :
    മെസൊപ്പൊട്ടാമിയ എന്ന വാക്കിനർത്ഥം:

    മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

    1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
    2. ബഹുദൈവ വിശ്വാസികളായിരുന്നു
    3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
    4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
      മെസപ്പെട്ടോമിയൻ ജനതയുടെ നിർമ്മാണ വൈഭവത്തിന് തെളിവായ ആരാധനാ ലയങ്ങൾ അറിയപ്പെടുന്ന പേരെന്ത് ?