Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തതിൽ നിന്നും മലബാർ കലാപവുമായി ബന്ധമില്ലാത്ത ശരിയായ ജോഡി തെരഞ്ഞെടുക്കുക:

(i) ജാലിയൻവാലാബാഗ് കൂട്ടക്കൊല

(ii) വാഗൺ ട്രാജഡി

(iii) 1919 ഏപ്രിൽ 13 ന് നടന്ന സംഭവം

(iv) വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ നേതാക്കന്മാർ ആയിരുന്നു

Aii & iii

Bi & iv

Ci & iii

Dii & iv

Answer:

C. i & iii

Read Explanation:

  • 1921 ൽ കേരളത്തിൽ നടന്ന കലാപങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ കലാപം.
  • 1921 ആഗസ്ററ് മാസം മുതൽ 1922 ഫിബ്രവരി വരെ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണിത്.
  • വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സീതിക്കോയ തങ്ങൾ എന്നിവർ കലാപത്തിൻ്റെ നേതാക്കന്മാർ ആയിരുന്നു

Related Questions:

രണ്ടാം ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഒന്നാം ഈഴവ മെമ്മോറിയലിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ച മറുപടി നിരാശജനകം ആയതിനാൽ നിരാശരായ ഈഴവർ,1900ൽ തിരുവിതാംകൂർ സന്ദർശിച്ച വൈസ്രോയി കഴ്സൺ പ്രഭുവിന് രണ്ടാമതൊരു മെമ്മോറിയൽ സമർപ്പിച്ചു.

2.പക്ഷേ നാട്ടുരാജ്യങ്ങളിലെ ഭരണപരമായ ചെറിയ കാര്യങ്ങളിൽ അധീശശക്തിക്ക് ഇടപെടാൻ സാധിക്കുകയില്ല എന്ന നിലപാടാണ് കഴ്സൺ പ്രഭു സ്വീകരിച്ചത്.

3.ഈ നിലപാടോടെ ഒന്നും രണ്ടും ഈഴവമെമ്മോറിയലുകൾ പരാജയമടഞ്ഞു.

4.രണ്ട് മെമ്മോറിയലുകളും അംഗീകരിക്കപെട്ടില്ലെങ്കിലും സമുദായാംഗങ്ങളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ അവരണ്ടും സഹായകമായി

കേരളത്തിൽ ബ്രിട്ടീഷ് അധികാരത്തിനെതിരെ നടന്ന ആദ്യ കലാപം ഏത്?

ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത് ?

  1. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
  2. 1721 ലായിരുന്നു ഇത് നടന്നത്
  3. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
  4. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്

    താഴെ കൊടുത്തിട്ടുള്ളവയെ കാലഗണനാടിസ്ഥാനത്തിൽ ക്രമീകരിക്കുക. 

    i) പുന്നപ്ര വയലാർ സമരം

     ii) തിരു-കൊച്ചി സംസ്ഥാന രൂപീകരണം

    iii) വാഗൺ ട്രാജഡി

     iv) കയ്യുർ ലഹള

     

    ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :