App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ച വർഷം :

A1930

B1936

C1942

D1932

Answer:

B. 1936

Read Explanation:

തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.


Related Questions:

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട്‌ വൈക്കത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ സംഘടിപ്പിച്ച ജാഥയാണ്‌ സവർണ്ണ ജാഥ.
  2. സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത് ഇ.വി. രാമസ്വാമി നായ്ക്കര്‍ ആയിരുന്നു.
  3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്.
    “സമത്വ സമൂഹ സൃഷ്ടി' എന്ന ലക്ഷ്യത്തോടെ “അയിത്തോച്ചാടനം" സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറ്റിയ കേരളത്തിലെ പ്രക്ഷോഭം :
    വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
    മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :
    ചാന്നാർ ലഹള എന്തിനുവേണ്ടിയായിരുന്നു ?