App Logo

No.1 PSC Learning App

1M+ Downloads
സർഗാത്മകതയുടെ ശരിയായ ഘട്ടങ്ങൾ തിരഞ്ഞെടുക്കുക ?

Aസജ്ജീകരണം, ഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന

Bഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന, സജ്ജീകരണം

Cപുനഃപരിശോധന, ഉദ്ഭവനം, സജ്ജീകരണം, പ്രകാശനം

Dസജ്ജീകരണം, പ്രകാശനം, ഉദ്ഭവനം, പുനഃപരിശോധന

Answer:

A. സജ്ജീകരണം, ഉദ്ഭവനം, പ്രകാശനം, പുനഃപരിശോധന

Read Explanation:

സർഗ്ഗാത്മകത (Creativity)

പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ  വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത.

സർഗ്ഗാത്മകതയുടെ സവിശേഷതകൾ 

  • സാർവത്രികം
  • ജന്മസിദ്ധം / ആർജ്ജിതം
  • ആത്മനിഷ്ടം 
  • വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു
  • പൂർണ്ണമായും നൈമിഷിക പ്രകടനമല്ല

സർഗ്ഗാത്മകതയുടെ ഘടകങ്ങൾ 

  • ഒഴുക്ക് (Fluency)
  • വഴക്കം (Flexibility)
  • മൗലികത (Orginality)
  • വിപുലീകരണം (Elaboration)

സർഗാത്മകതയുടെ ഘട്ടങ്ങൾ

  1. സജ്ജീകരണം (Preparation)
  2. ഉദ്ഭവനം (Incubation)
  3. പ്രകാശനം (Illumination)
  4. പുനഃപരിശോധന (Verification)

സർഗാത്മകതയുടെ മാപനം

  • മിനസോട്ട ടെസ്റ്റ് ഓഫ് ക്രീയേറ്റീവ് തിങ്കിങ്
  • ഗിൽഫോഡ് ഡൈവർജന്റ് തിങ്കിങ് ഇൻസ്ട്രമെന്റ്
  • വല്ലാഷ് ആൻഡ് കോഗൻ ക്രീയേറ്റീവ് ഇൻസ്ട്രമെന്റ്സ്
  • ടോറെൻസ് ടെസ്റ്റ് ഓഫ് ക്രീയേറ്റീവ്
  • ബേക്കർ മെഥിസ് ടെസ്റ്റ് ഓഫ് ക്രിയേറ്റീവ് തിങ്കിങ്

Related Questions:

"രണ്ടു വയസ്സുള്ള കുട്ടി പെൻസിൽ പിടിക്കുന്നത് വിരലുകൾ മാത്രം ഉപയോഗിച്ചു കൊണ്ടല്ല , മറിച്ച് കൈപ്പത്തി അപ്പാടെ ഉപയോഗിച്ചാണ്" - ഇത് ഏത് വികാസ തത്വത്തിന് ഉദാഹരണമാണ്
ഒരു വയസ്സുള്ള കുട്ടി തനിയ്ക്ക് ഇഷ്ടമുള്ള കളിപ്പാട്ടം എടുക്കുന്നതിന് തന്റെ ശരീരം മുഴുവൻ അതിനടുത്തേക്ക് എത്തിക്കുന്നു. ഈ പ്രസ്താവന ഏത് വികാസ തത്ത്വവുമായി ബന്ധപ്പെട്ടതാണ് ?
രണ്ട് മാസം തൊട്ട് ജനനം വരെയുള്ള ശിശുവികാസം അറിയപ്പെടുന്നത് ?
പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടത്തിൽ "ഓട്ടോണമി - അഡോളസെൻസ്" ഏത് പ്രായ ഘട്ടത്തിലാണ് വരുന്നത് ?

പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളുടെ ശരിയായ ക്രമം :

  1. പ്രാഗ്മനോവ്യാപാര ഘട്ടം
  2. ഔപചാരിക മനോവ്യാപാരം ഘട്ടം
  3. മൂർത്ത മനോവ്യാപാര ഘട്ടം
  4. ഇന്ദ്രിയ-ചാലക ഘട്ടം