App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെകുറിച്ച് പഠനം നടത്തുന്ന മനശാസ്ത്രശാഖയാണ് പരിസര മനഃശാസ്ത്രം
  2. ഇന്ദ്രിയാതീത വിദ്യ (Telepathy), കൺകെട്ട് വിദ്യ (mermerize), മരണാനന്തര ജീവിതം (Survival After death), ഭാവികാലജ്ഞാനം (Pre cognition), തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ വിപരീതമെന്നോ തോന്നിപ്പിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രശാഖയാണ് അപസാമാന്യ മനഃശാസ്ത്രം.
  3. ബുദ്ധി, ചിന്ത, ഭാവന, പഠനം, ഓർമ, വികാരങ്ങൾ, നാഡീവ്യവസ്ഥ, അനുഭൂതി തുടങ്ങിയവ പഠന വിധേയമാകുന്ന മനശാസ്ത്രശാഖയാണ് സാമാന്യ മനഃശാസ്ത്രം.

    Aഎല്ലാം ശരി

    B2, 3 ശരി

    C2 മാത്രം ശരി

    D3 മാത്രം ശരി

    Answer:

    D. 3 മാത്രം ശരി

    Read Explanation:

    മനഃശാസ്ത്ര ശാഖകൾ

    • മനഃശാസ്ത്രത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. 
      1. കേവല മനഃശാസ്ത്രം (Pure psychology) 
      2. പ്രയുക്ത മനഃശാസ്ത്രം (Applied Psychology)

    കേവല മനഃശാസ്ത്രം

    • കേവല മനഃശാസ്ത്രം തത്വങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രാധാന്യം നൽകുന്നു.
    • സാമൂഹ്യ മനഃശാസ്ത്രം (Social Pshychology)
    • സാമാന്യ മനഃശാസ്ത്രം (General Psychology)
    • അപസാമാന്യ മനഃശാസ്ത്രം (Abnormal Psychology) 
    • ശിശു മനഃശാസ്ത്രം (Child Psychology)
    • പരിസര മനഃശാസ്ത്രം (Environmental Psychology)
    • പാരാസൈക്കോളജി (Parapsychology)
    • സാമൂഹ്യ മനഃശാസ്ത്രം (Social Pshychology)
      • ബന്ധങ്ങൾ, സാമൂഹ്യ വികാസം, സാമൂഹ്യ വികാസത്തെ സ്വാധീനിക്കുന്ന ഘടക ങ്ങൾ, സാമൂഹിക വ്യവഹാരങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ വിശദമായ ഒരു അപഗ്രഥനം ഉറപ്പുതരുന്ന മനഃശാസ്ത്രശാഖ.
    • സാമാന്യ മനഃശാസ്ത്രം (General Psychology) 
      • മനഃശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാതത്വങ്ങളും പൊതുവായി കൈകാര്യം ചെയ്യുന്ന മനഃശാസ്ത്രശാഖ.
      • ബുദ്ധി, ചിന്ത, ഭാവന, പഠനം, ഓർമ, വികാരങ്ങൾ, നാഡീവ്യവസ്ഥ, അനുഭൂതി തുടങ്ങിയവ പഠന വിധേയമാകുന്ന മനശാസ്ത്രശാഖ.
    • അപസാമാന്യ മനഃശാസ്ത്രം (Abnormal Psychology) 
      • മാനസിക പ്രശ്നങ്ങൾ, മാനസികമായ അനാരോഗ്യം, പെരുമാറ്റ വൈകല്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ തുടങ്ങിയ അസാധാരണ പെരുമാറ്റമുള്ള വ്യക്തികളെകുറിച്ച് പഠനം നടത്തുന്ന മനശാസ്ത്രശാഖ
    • ശിശു മനഃശാസ്ത്രം (Child Psychology)
      • കുട്ടികളുടെ മാനസികാവസ്ഥ, മാതാപിതാക്കളുടെ സ്വാധീനം, കുടുംബബന്ധങ്ങൾ, പാരമ്പര്യം, കുട്ടി കളുടെ ബുദ്ധിപരവും വൈകാരികവുമായ വികാസം തുടങ്ങിയവ പഠനവിധേയമാക്കുന്ന ശാസ്ത്രശാഖ.
    • പരിസര മനഃശാസ്ത്രം (Environmental Psychology)
      • വീട് സ്കൂൾ, സമൂഹം, കാലാവസ്ഥ, ജീവജാലം, ശബ്ദമലിനീകരണം, പ്രകൃതി ചൂഷണം, പ്രകൃതിദുരന്തങ്ങൾ, തുടങ്ങിയ പാരിസ്ഥിതിക ഘടക ങ്ങൾ മനുഷ്യ വ്യവഹാരത്തിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനും അതിനനുസരിച്ചുള്ള മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും സഹായക മായ മനഃശാസ്ത്രശാഖ
    • പാരാസൈക്കോളജി (Parapsychology)
      • ഇന്ദ്രിയാതീത വിദ്യ (Telepathy), കൺകെട്ട് വിദ്യ (mermerize), മരണാനന്തര ജീവിതം (Survival After death), ഭാവികാലജ്ഞാനം (Pre cognition), തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ വിപരീതമെന്നോ തോന്നിപ്പിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്രശാഖ.
    • പരീക്ഷണ മനഃശാസ്ത്രം 
      • മനഃശാസ്ത്ര പരീക്ഷണ ശാലകളിൽ നടന്നുവരുന്ന പരീക്ഷണ പഠനങ്ങളുടെ ഫലപ്രാപ്തിക്കായി അവ യുടെ സാധ്യതകൾ, പരിമിതികൾ, മുൻകരുതലു കൾ തുടങ്ങിയ കാര്യങ്ങൾ പരീക്ഷണ മനഃശാ സ്ത്രം ചർച്ച ചെയ്യുന്നു.

    Related Questions:

    കുട്ടികൾ എന്തെല്ലാം നേടിയില്ല എന്ന നിർണയിക്കുന്ന ശോദകത്തിൻറെ പേര് എന്ത്?
    മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :
    "ഉത്സവവും പ്രദർശനവും കാണാൻ പോകുന്ന താല്പര്യത്തോടെ കുട്ടികൾ വിദ്യാലയത്തിലേക്ക് പോകണം" എന്ന് അഭിപ്രായപ്പെട്ട ദാർശനികൻ :
    A test which measures how much the students have not attained is:
    'വാക്കുകൾക്ക് മുമ്പ് വസ്തുക്കൾ, വായനക്ക് മുമ്പ് വാക്കുകൾ, വരയ്ക്ക് മുമ്പ് വായന, എഴുത്തിന് മുൻപ് വര'. ആരുടെ വാക്കുകൾ ആണ് ഇത് ?