Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. പഞ്ചേന്ദ്രിയങ്ങളിലൂടെ പരിസ്ഥിതിയിൽ നിന്ന് നേടിയ അറിവിനെ ഒരു വ്യക്തി തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ട് ആ അറിവിനെ അർത്ഥപൂർണമാക്കുന്നതിനെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.
  2. സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ പ്രത്യക്ഷണം (perception) എന്ന് പറയുന്നു.
  3. ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ സംവേദനം (Sensation) എന്ന് പറയുന്നു.

    Aഒന്ന് മാത്രം ശരി

    Bഒന്നും, മൂന്നും ശരി

    Cരണ്ടും, മൂന്നും ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    D. മൂന്ന് മാത്രം ശരി

    Read Explanation:

    വൈജ്ഞാനിക പ്രക്രിയ (Cognitive Process) 

    • ലോകവുമായി സംവദിക്കാനും നമ്മുടെ അനുഭവങ്ങളെ വ്യാഖ്യാനിക്കാനും സഹായിക്കുന്ന മാനസിക പ്രക്രിയകളാണ് കോഗ്നിറ്റീവ് പ്രക്രിയകൾ.
    • കോഗ്നിറ്റീവ് പ്രക്രിയകൾ : സംവേദനം (Sensation), പ്രത്യക്ഷണം (Perception), ആശയ രൂപീകരണം ( Concept Formation)
    പ്രത്യക്ഷണം (perception) :- പഞ്ചേന്ദ്രിയങ്ങളിലൂടെ പരിസ്ഥിതിയിൽ നിന്ന് നേടിയ അറിവിനെ ഒരു വ്യക്തി തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു കൊണ്ട് ആ അറിവിനെ അർത്ഥപൂർണമാക്കുന്നതിനെ പ്രത്യക്ഷണം (perception) എന്ന് പറയുന്നു.
    ആശയങ്ങൾ (Concepts) :- സവിശേഷതകളോടുകൂടിയ വസ്തുക്കളുടെയോ, പ്രതിഭാസങ്ങളുടെയോ കൂട്ടത്തെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു.
     
     

    Related Questions:

    താഴെ പറയുന്നവയിൽ കോഗ്നിറ്റീവ് പ്രക്രിയകൾക്ക് ഉദാഹരണം ഏത് ?

    1. സംവേദനം
    2. പ്രത്യക്ഷണം
    3. ആശയ രൂപീകരണം
      A heuristic is:
      യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
      ഒരു പ്രീ-സ്കൂൾ കുഞ്ഞിന് ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ എത്ര സമയം ആ കാര്യത്തിൽ നിലനിൽക്കും ?
      ............. വിവരങ്ങളുടെ തുടർച്ചയായ സംഭരണത്തെ സൂചിപ്പിക്കുന്നു.