App Logo

No.1 PSC Learning App

1M+ Downloads
കേരള പോലീസ് ആക്ട് സെക്ഷൻ 57 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക ?

Aസ്വകാര്യസ്ഥലങ്ങളിൽ പോലീസിനുള്ള പ്രവേശനത്തെക്കുറിച്ച്

Bകാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണം എന്ന് അനുശാസിക്കുന്ന വകുപ്പ്

Cപോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച്

Dമാധ്യമങ്ങൾക്കുള്ള നടപടിക്രമത്തെക്കുറിച്ച്.

Answer:

B. കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണം എന്ന് അനുശാസിക്കുന്ന വകുപ്പ്

Read Explanation:

കേരള പോലീസ് ആക്ട് സെക്ഷൻ 57

കാണാതായ ആളുകളെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിക്കണമെന്ന് അനുശാസിക്കുന്ന വകുപ്പ്

57 (1) ഏതെങ്കിലും ഒരാളെ കാണാതായി എന്ന് ന്യായമായും സംശയിക്കാ വുന്ന രീതിയിൽ സ്റ്റേഷൻ ഹൗസ് ആഫി സർക്ക് ഏതെങ്കിലും വിവരം ലഭിക്കുമ്പോഴെല്ലാം അത്തരം ആൾ അപകടത്തിലാണെന്നോ നിയമാനുസൃതമായ രക്ഷകർത്യ സംരക്ഷ ണത്തിലല്ല എന്നോ, അല്ലെങ്കിൽ അത്തരം ആൾ ആപൽക്കരമായ കുറ്റക്യ ത്യത്തിന് ഇരയായിരിക്കാമെന്നോ 

അല്ലെങ്കിൽഅത്തരം ആൾ ഏതെങ്കിലും കോടതി പ്രഖ്യാപിച്ച നിയമാനുസൃത അവകാശം നടപ്പിൽ വരുത്തുന്നതിൽ നിന്ന് ആരെയെ ങ്കിലും തടയുന്നതിനായി സ്വയം ഒളിച്ചിരി ക്കുന്നതായോ, വിശ്വസിക്കാൻ തക്ക സാഹ ചര്യങ്ങൾ ഉണ്ടെങ്കിൽ, അത്തരം ഉദ്യോഗസ്ഥൻ കൊഗ്നിസിബിൾ കുറ്റത്തിനായി നിർണ്ണയിക്കപ്പെട്ടതിന് സമാനമായ രീതി യിൽ വിവരം രജിസ്റ്റർ ചെയ്‌ത്‌ കാണാതായ ആളെ കണ്ടെത്തുവാൻ സത്വരം പ്രവർത്തി ക്കേണ്ടതാണ്.

സെക്ഷൻ 57 (2) അത്തരം അന്വേഷണത്തിൽ അത്തരം ഉദ്യോഗസ്ഥനോ അയാൾ നിയോഗി ക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനോ ഏതൊരു സാക്ഷിയെയും ചോദ്യം ചെയ്‌ത്‌ മൊഴി രേഖപ്പെടുത്താവുന്നതും ഏതൊരു സ്ഥലത്തും പരിശോധന നടത്തുകയും ചെയ്യാവുന്നതുമാണ്.

സെക്ഷൻ 57 (3) : ഇക്കാര്യം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ചോദ്യങ്ങൾക്ക് എല്ലാ ആളുകളും സത്യസന്ധമായി ഉത്തരം നൽകേ ണ്ടതും ആ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തുന്ന അത്തരം മൊഴിയുടെ പകർപ്പ് സാക്ഷിക്ക് നൽകേണ്ടതും പകർപ്പ് ലഭിച്ചതിനു ശേഷം അത്തരം പകർപ്പ് ലഭിച്ചതായി സാക്ഷി ഒപ്പിട്ടു നൽകേണ്ടതുമാണ്.

സെക്ഷൻ 57 (4) : ഈ വകുപ്പു പ്രകാരമുള്ള എല്ലാ തെരച്ചിലുകളും 1973 - ലെ ക്രിമിനൽ പ്രൊസിജിയർ കോഡ് (CrPC) വ്യവസ്ഥകൾക്കനുസരിച്ച് നടത്തേണ്ടതാണ്.

സെക്ഷൻ 57 (5) : കാണാതായ ആളിനെ അന്വേഷണത്തിൽ കണ്ടെത്തിയാൽ ഉത്തരവാ ദിത്വമുള്ള രക്ഷകർത്താക്കളെ രേഖാമൂലം ഏൽപ്പിക്കുകയോ അധികാരിതയുള്ള മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കുകയോ, ചെയ്യേണ്ട താണ്.

സെക്ഷൻ 57 (6) : അപ്രകാരം ഹാജരാക്കപ്പെടുന്ന ആൾ ഒരു സ്ത്രീയോ കുട്ടിയോ ആണെങ്കിൽ ആ വ്യക്തിയുടെ സ്വകാര്യതയും താല്പ ര്യവും സംരക്ഷിക്കുന്നതിന് ആവശ്യമായ നട പടികൾ മജിസ്ട്രേറ്റ് സ്വീകരിക്കേണ്ടതാണ്.


Related Questions:

ഏത് സിദ്ധാന്തമനുസരിച്ച് ശിക്ഷയുടെ ലക്ഷ്യം കുറ്റവാളിയുടെ നവീകരണമാണ്?
ആധുനിക ക്രിമിനോളജി (Modern Criminology)യുടെ പിതാവ്?
ഏത് സിദ്ധാന്തം ശിക്ഷയെ പ്രതിരോധിക്കുന്നതിനേക്കാൾ രോഗശാന്തിയായി കണക്കാക്കുന്നു?
2011-ലെ കേരള പോലീസ് ആക്ട്-ലെ ഏത് വകുപ്പാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്നത്?
കമ്യുണിറ്റി പോലീസിംഗ് - ഏത് പ്രസ്താവന ആണ് തെറ്റെന്ന് കണ്ടെത്തുക :