App Logo

No.1 PSC Learning App

1M+ Downloads

ട്രോപ്പോസ്ഫിയറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്. 
  2. പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്. 
  3. ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1° സെൽഷ്യസ് എന്ന നിലയിൽ താപനില കൂടിവരുന്നു. 

    Aഒന്നും രണ്ടും ശരി

    Bഎല്ലാം ശരി

    Cഒന്നും മൂന്നും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    ട്രോപ്പോസ്ഫിയർ

    • അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോസ്ഫിയർ. ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിൻ്റെ ഉയരം.

    •  ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്രദേശത്ത് 18 കിലോമീറ്റർ വരെയുമാണ്. 

    • ഭൂമധ്യരേഖാപ്രദേശങ്ങളിൽ ശക്തമായ സംവഹനപ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കൂടിയിരിക്കുന്നത്. പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷമണ്ഡലമാണിത്. 

    • മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷപ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്. 

    • ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽനിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 1° സെൽഷ്യസ് എന്ന നിലയിൽ താപനില കുറഞ്ഞുവരുന്നു. 

    • ഭൂമിയിലെ എല്ലാ തരത്തിലുമുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷഭാഗത്താണ്. 

    ട്രോപ്പോപ്പാസ്

    • ട്രോപ്പോസ്ഫിയറിനെ സ്ട്രാറ്റോസ്ഫിയറിൽനിന്നും വേർതിരിക്കുന്ന സംക്രമണ മേഖലയാണ് ട്രോപ്പോപ്പാസ്. 

    • ഭൂമധ്യരേഖാപ്രദേശത്തിനു മുകളിൽ ട്രോപ്പോപ്പാസിലെ ഏകദേശ താപനില -80°C ഉം ധ്രുവപ്രദേത്ത് -45° C ഉം ആണ്. 

    • ട്രോപ്പോപ്പോസിലെ താപനില ഏകദേശം സ്ഥിരമാണ്. 


    Related Questions:

    ട്രോപ്പോസ്ഫിയറിന്റെ ഉയരം ധ്രുവപ്രദേശത്ത് ഭൂമധ്യരേഖാ പ്രദേശത്തേക്കാൾ ?
    മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം ?
    Which of the following gases plays a critical role in the greenhouse effect despite its low percentage in the atmosphere?
    ഉയരം കൂടുന്നതിനനുസരിച്ച് താപം കൂടുന്ന പ്രക്രിയ അറിയപ്പെടുന്നത് :

    Consider the following statements:

    1. The ionosphere overlaps with part of the thermosphere.

    2. It plays no role in long-distance radio communication.

    Which of the above is/are correct?