App Logo

No.1 PSC Learning App

1M+ Downloads

ഫൈലം നെമറ്റോഡയെകുറിച്ചു ശെരിയായവ തിരഞ്ഞെടുക്കുക ?

  1. അവയവ വ്യവസ്ഥാതലത്തിലുള്ള ജന്തുക്കളാണ്
  2. ദ്വിപാർശ്വ സമമിതിയും ത്രിബ്ലാസ്റ്റികതയും കാണിക്കുന്നു
  3. കപട സീലോമേറ്റുകളുമാണ്.
  4. ഏകലിംഗ (Dioecious) ജീവികളാണ്

    A1 മാത്രം

    Bഇവയെല്ലാം

    C3, 4 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • ഉരുണ്ട വിരകൾ അവയവ വ്യവസ്ഥാതലത്തിലുള്ള ജന്തുക്കളാണ്.

    • ഇവ ദ്വിപാർശ്വ സമമിതിയും ത്രിബ്ലാസ്റ്റികതയും കാണിക്കുന്ന കപട സീലോമേറ്റുകളുമാണ്.

    • ഇവയുടെ അന്നപഥം പൂർണവും മെച്ചപ്പെട്ട പേശീനിർമിത ഗസനി (Pharynx) യോട് കൂടിയതുമാണ്.

    • ശരീരയറയിൽ നിന്ന് പ്രത്യേകതരം വിസർജന നാളികൾ (Excretory tubes) വഴി വിസർജ്യപദാർഥങ്ങൾ വിസർജന രന്ധങ്ങളിലൂടെ പുറന്തള്ളുന്നു.

    • ഉരുണ്ട വിരകൾ ഏകലിംഗ (Dioecious) ജീവികളാണ് ആൺ പെൺ ജീവികളെ വ്യക്തമായി തിരിച്ചറിയാൻ സാധിക്കും.


    Related Questions:

    Which among the following comprises of animal like protists?
    Members of which phylum are also known as roundworms
    ഫൈലം കോർഡേറ്റയുടെ ഏത് ഉപവിഭാഗത്തിലാണ് നോറ്റോകോർഡ് ജീവിതകാലം മുഴുവൻ തല മുതൽ വാൽ വരെ നീളത്തിൽ കാണപ്പെടുന്നത്?
    കൂട്ടത്തിൽ പെടാത്തത്?
    Which among the following is responsible for red tide?