App Logo

No.1 PSC Learning App

1M+ Downloads

ദേശീയപാതകളുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. കേന്ദ്രസർക്കാർ നിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന റോഡുകളാണ് ദേശീയപാതകൾ
  2. തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ സാധനങ്ങളുടെയും സൈനികരുടെയും അന്തർസംസ്ഥാന ഗതാഗതത്തിനായാണ് ദേശീയപാതകൾ നിർമ്മിച്ചിട്ടുള്ളത്
  3. സംസ്ഥാന തലസ്ഥാനങ്ങൾ, പ്രധാന നഗരങ്ങൾ, പ്രധാന തുറമുഖങ്ങൾ, റെയിൽവേ ജംഗ്ഷനുകൾ തുടങ്ങിയവയെയും ദേശീയപാതകൾ ബന്ധിപ്പിക്കുന്നു
  4. രാജ്യത്തെ ആകെ റോഡ് ദൈർഘ്യത്തിന്റെ 40 ശതമാനവും ദേശീയപാതകളാണ്

    Aമൂന്നും നാലും ശരി

    Bഒന്ന് തെറ്റ്, നാല് ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ദേശീയപാതകള്‍

    •  ക്രേന്ദ സര്‍ക്കാര്‍ നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന റോഡുകളാണ്‌ ദേശീയപാതകള്‍ എന്നറിയപ്പെടുന്നത്‌.
    • തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ സാധനങ്ങളുടെയും സൈനികരുടെയും അന്തര്‍സം സ്ഥാന ഗതാഗതത്തിനായാണ്‌ ഈ റോഡുകള്‍ നിര്‍മിച്ചിട്ടുള്ളത്‌.
    • സംസ്ഥാനതലസ്ഥാനങ്ങള്‍, പ്രധാന നഗരങ്ങള്‍, പ്രധാന തുറമുഖങ്ങള്‍, റെയില്‍ ജംഗ്ഷനുകള്‍ തുടങ്ങിയവയെയും ഈ റോഡുകള്‍ ബന്ധിപ്പിക്കുന്നു.

    • ദേശീയപാതകളുടെ ദൈര്‍ഘ്യം 1951-ല്‍ 19700 കിലോ മീറ്ററായിരുന്നത്‌ 2015-16 ആയപ്പോഴേക്കും 100475 കിലോ മീറ്ററായി വര്‍ധിച്ചു.
    • രാജ്യത്തെ ആകെ റോഡ്‌ ദൈര്‍ഘ്യ ത്തിന്റെ 2 ശതമാനം മാത്രമേമേയുള്ളുവെങ്കിലും ദേശീയ പാതകള്‍ റോഡ്‌ ഗതാഗതത്തിന്റെ 40 ശതമാനം വഹിക്കുന്നു .
    • ദേശീയ പാത അതോറിറ്റി ഓഫ്‌ ഇന്ത്യ 1995 -ല്‍ പ്രവര്‍ത്തനക്ഷമമായി.
    • ക്രേന്ര ഉപരിതലഗതാഗത മ്രത്രാലയത്തിനു കീഴിലെ ഒരു സ്വയംഭരണസ്ഥാപനമാണിത്‌.
    • ദേശീയപാതകളുടെ വികസനം, അറ്റകുറ്റപ്പണികള്‍, പ്രവര്‍ത്തനം എന്നിവയുടെ ചുമതല ഈ സ്ഥാപനത്തിനാണ്‌.
    • ദേശീയപാതകളായി പ്രഖ്യാപിക്കപ്പെടുന്ന റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഉന്നതതലത്തിലെ സംവിധാനവും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ തന്നെയാണ്.

    Related Questions:

    "രാജ്യമാർഗ യാത്ര"എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ഏജൻസി ഏത് ?
    ഇന്ത്യയിലെ ഏറ്റവും നീളമുള്ള കേബിൾ പാലമായ "സുദർശൻ സേതു" ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ സിംഗിൾ ലൈൻ മോട്ടോറബിൾ പാലമായ ഡോബ്ര - ചാന്തി പാലം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?
    ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് തുരങ്കം നിലവിൽ വരുന്നത് എവിടെ ?