Challenger App

No.1 PSC Learning App

1M+ Downloads

സമുദ്ര ഗുപ്തനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ചന്ദ്രഗുപ്തന്റെ മരണശേഷം 335ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്.
  2. ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ, മഥുര എന്നിവയും കീഴടക്കി.
  3. അൻപത് വർഷത്തെ രാജഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ സമുദ്രഗുപ്തൻ തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു.

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    സമുദ്ര ഗുപ്തൻ

    • ചന്ദ്രഗുപ്തന്റെ മരണശേഷം 335ലാണ് സമുദ്രഗുപ്തൻ അധികാരമേറ്റത്.

    • അദ്ദേഹത്തെയാണ് ഗുപ്ത വംശത്തിലെ ഏറ്റവും പ്രമുഖനായ രാജാവായി പരിഗണിക്കുന്നത്.

    • നിരവധി യുദ്ധങ്ങൾ ചെയ്ത് അദ്ദേഹം സാമ്രാജ്യം വിപുലമാക്കുകയും ഉത്തരേന്ത്യ മുഴുവൻ രാഷ്ട്രീയമായി ഏകീകരിക്കുകയും ചെയ്തു.

    • ആദ്യം ഷിച്ഛത്ര, പദ്മാവതി എന്നീ രാജ്യങ്ങളും പിന്നീട് മാൾവ, മഥുര എന്നിവയും കീഴടക്കി.

    • അൻപത് വർഷത്തെ രാജഭരണത്തിനിടക്ക് ഇരുപതോളം രാജ്യങ്ങൾ സമുദ്രഗുപ്തൻ തന്റെ രാജ്യത്തോട് കൂട്ടിച്ചേർത്തിരുന്നു.

    • അദ്ദേഹം രാജസൂയം, അശ്വമേധം എന്നീ യാഗങ്ങൾ നടത്തുകയും അതിൻ പ്രകാരം സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കുകയും ചെയ്തു.

    • അദ്ദേഹം കീഴടക്കിയ രാജാക്കന്മാരിൽ ആദ്യം അയൽ രാജ്യങ്ങളിലെ രാജാക്കന്മാരായിരുന്നു.

    • അച്യുതനാഗൻ, നാഗസേനൻ, ഗണപതിനാഗൻ എന്നീ അയൽ രാജാക്കന്മാരാണ് അധികവും കീഴടങ്ങിയത്.

    • പിന്നീട് സമുദ്രഗുപ്തൻ തെക്കോട്ട് തിരിഞ്ഞു.

    • അവിടങ്ങളിലെ പന്ത്രണ്ട് രാജാക്കന്മാരെ കീഴടക്കി.

    • കോസല ദേശത്തെ മഹേന്ദ്രൻ, മഹാകാന്താരത്തിലെ വ്യാഘ്രരാജൻ, കുരളത്തിലെ മന്ദരാജൻ, പിഷ്ടപൂരത്തെ മഹേന്ദ്രഗിരി, കോത്തുറയിലെ സ്വാമിദത്തൻ, എറന്തപ്പള്ളയിലെ ദമനൻ, കാഞ്ചിയിലെ വിഷ്ണുഗോപൻ, അവമുക്തയിലെ നീലരാജൻ, വെംഗിയിലെ ഹസ്തി വർമ്മൻ, പലക്കയീലെ ഉഗ്രസേനൻ, ദേവരാഷ്ട്രത്തിലെ കുബേരൻ, കുസ്ത്ലപുരത്തിലെ ധനഞ്ജയൻ എന്നിവരായിരുന്നു യഥാക്രമം കീഴടങ്ങിയ രാജാക്കന്മാർ.

    • ഈ രാജ്യങ്ങൾ തന്റെ മേൽക്കോയ്മ അംഗീകരിക്കുകയും വർഷാവർഷം കപ്പം നൽകാനും മാത്രമേ സമുദ്രഗുപ്തൻ തീരുമാനിച്ചിരുന്നുള്ളൂ.

    • രാജ്യങ്ങൾ അതത് രാജാക്കന്മാർക്ക് തിരികെ കൊടുത്തു കൊണ്ട്, വൻ യുദ്ധങ്ങൾ അദ്ദേഹം ഒഴിവാക്കി.

    • മിക്ക രാജാക്കന്മാരും എതിർപ്പൊന്നും കൂടാതെ രാജ്യം അടിയറവയ്ക്കുകയായിരുന്നു.

    • ദക്ഷിണേന്ത്യൻ വിജയങ്ങളുടെ സമയത്ത് അദ്ദേഹം ആദ്യം തോല്പിച്ച ഒമ്പത് രാജാക്കന്മാർ അദ്ദേഹത്തിനെതിരായി സഖ്യം ഉണ്ടാക്കുകയും അദ്ദേഹം മഗധത്തിൽ തിരിച്ചു ചെല്ലുന്ന സമയത്ത് എതിർക്കുകയും ചെയ്തു.

    • ആ ഒൻപത് രാജാക്കന്മാരേയും കോശംബിയിൽ വച്ച് പരിപൂർണ്ണമായി തോല്പിച്ചു.

    • മാത്രവുമല്ല, ദക്ഷിണോത്തര ഭാഗങ്ങൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുവാനായി സാമ്രാജ്യത്തിലെ ദക്ഷിണ ഭാഗങ്ങളിലെ കാട്ടു പ്രദേശങ്ങൾ ആക്രമിച്ച് കീഴടക്കുകയും ചെയ്തു.

    • കിഴക്കൻ അതിർത്തിയിലെ നേപ്പാളും സമതടം, കാർത്രീപുത്രം, കാമരൂപം എന്നീ രാജ്യങ്ങളും ഗിരിവർഗ്ഗക്കാരായ മാളവർ, യൌധേയർ, മാദ്രകർ, ആഭീരന്മാർ എന്നിവരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.

    • ശ്രീലങ്കയിൽ നിന്നും അവിടത്തെ രാജാക്കന്മാർ അദ്ദേഹത്തിന് കപ്പം നൽകിയതായി പറയുന്നു.

    • സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ കവിയായിരുന്ന ഹരിസേനൻ സംസ്കൃത കവിതാരൂപത്തിൽ എഴുതി അലഹബാദിലെ അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

    • തന്റെ പിതാവിനെപ്പോലെത്തന്നെ സമുദ്രഗുപ്തനും മഹാരാജാധിരാജൻ എന്ന സ്ഥാന പേര് സ്വീകരിച്ചിരുന്നു.

    • അദ്ദേഹത്തിന്റെ അമ്മ കുമാരദേവി ലിച്ഛാവി ഗണത്തിൽപ്പെട്ടതായിരുന്നു.


    Related Questions:

    Who were the important rulers of the Gupta dynasty?

    1. Chandragupta I
    2. Samudragupta
    3. Vikramaditya
      The emperor mentioned in Allahabad Pillar:
      Nalanda university was established by :
      ഇന്നത്തെ അയോദ്ധ്യ, ഗുപ്തകാലത്ത് അറിയപ്പെട്ടിരുന്നത് ഏതു പേരിലാണ് ?
      During which centuries did Nalanda University flourish as a center of learning?