Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ 1891-ലെ സമ്മതപ്രായ നിയമ (Age of Consent Act 1891) മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(A) 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) നിലവിൽ വരുന്നതിനെതിരെ ദേശീയവാദി ആയ ബാലഗംഗാധര തിലകൻ ശക്തമായി പ്രതിഷേധിച്ചു

(B) ഫൂൽമോണിദാസ് എന്ന ബംഗാളി പെൺകുട്ടി ഭർതൃപീഢനത്താൽ മരിച്ചത് ബ്രിട്ടീഷുകാരെ ഈ നിയമനിർമ്മാണത്തിന് പ്രേരിപ്പിച്ച ഒരു ഘടകമാണ്.

(C) ബഹറാൻജി മലബാറി എന്ന സാമൂഹിക പരിഷ്കർത്താവ് ഈ നിയമനിർമ്മാണം നടത്തുന്നതിന് ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു.

(D) ഈ ആക്ട് പ്രകാരം സ്ത്രീകളുടെ വിവാഹ പ്രായം 12ൽ നിന്നും 14 ആക്കി ഉയർത്തി

AA, B, C, D

BA, B, C മാത്രം

CB, C, D മാത്രം

DB, C മാത്രം

Answer:

B. A, B, C മാത്രം

Read Explanation:

  • 1891-ലെ സമ്മതപ്രായ നിയമം (Age of Consent Act 1891) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു പ്രധാന സാമൂഹിക പരിഷ്കരണ നിയമമായിരുന്നു.

  • വിശകലനം:

  • (A) ശരി - ബാലഗംഗാധര തിലകൻ ഈ നിയമത്തെ ശക്തമായി എതിർത്തു. അദ്ദേഹം ഇതിനെ ഹിന്ദു പാരമ്പര്യങ്ങളിലേക്കുള്ള ബ്രിട്ടീഷ് ഇടപെടലായി കണ്ടു.

  • (B) ശരി - ഫൂൽമോണിദാസ് എന്ന 10 വയസ്സുള്ള ബംഗാളി പെൺകുട്ടി ഭർത്താവിന്റെ ക്രൂരതയാൽ മരിച്ച സംഭവം ഈ നിയമനിർമ്മാണത്തിന് പ്രധാന കാരണമായി.

  • (C) ശരി - ബഹറാൻജി മലബാറി എന്ന പാഴ്സി സാമൂഹിക പരിഷ്കർത്താവ് ബാല്യവിവാഹത്തിനെതിരെ ശക്തമായ പ്രചാരണം നടത്തി ബ്രിട്ടീഷുകാരെ ഈ നിയമം കൊണ്ടുവരാൻ പ്രേരിപ്പിച്ചു.

  • (D) തെറ്റ് - ഈ ആക്ട് പ്രകാരം പെൺകുട്ടികളുടെ സമ്മതപ്രായം 10ൽ നിന്നും 12 ആക്കി ഉയർത്തി. വിവാഹപ്രായമല്ല, മറിച്ച് സമ്മതപ്രായമാണ് (age of consent) ഉയർത്തിയത്.


Related Questions:

താഴെപ്പറയുന്നവയിൽ പോർച്ചുഗലിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഏത് ?
The Wahabi and Kuka movements witnessed during the Viceroyality of
In which of the following places was the Prarthana Samaj set up?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക. 

നേതാക്കന്മാർ              കലാപസ്ഥലങ്ങൾ 

(i) ഝാൻസി              (a) റാണി ലക്ഷ്മീഭായി 

(i) ലഖ്നൗ                 (b) ബീഗം ഹസ്രത്ത് മഹൽ 

(ii) കാൺപൂർ            (c) നാനാസാഹേബ് 

(iv) ഫൈസാബാദ്      d) മൗലവി അഹമ്മദുള്ള 

Which party, formed in 1923, was described as 'the party within the Congress'?