Challenger App

No.1 PSC Learning App

1M+ Downloads

പാർലമെൻററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. പ്രധാനമന്ത്രി നേതൃത്വം നൽകുന്നു
  2. രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരി ആയിരിക്കും
  3. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാർലമെൻററി സമ്പ്രദായത്തിൻ്റെ പ്രത്യേകതയാണ്

    A1 മാത്രം ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • നിയമനിർമ്മാണത്തിനുള്ള അധികാരം ഒരു ജനപ്രതിനിധി സഭയിൽ നിക്ഷിപ്തമായ ഭരണസംവിധാനത്തെയാണ് പാർലമെന്ററി ജനാധിപത്യം എന്ന് പറയുന്നത്.
    • പാർലമെൻററി ജനാധിപത്യം എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നാണ്
    • ഈ വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയും ഭരണകൂടത്തിന്റെ തലവൻ പ്രധാനമന്ത്രിയുമായിരിക്കും. 
    • പാർലമെൻററി വ്യവസ്ഥയിൽ രാഷ്ട്രത്തലവൻ നാമമാത്ര ഭരണാധികാരി ആയിരിക്കും, പ്രധാനമന്ത്രി നേതൃത്വം നൽകുന്ന ഒരു മന്ത്രിസഭയാണ് നിയമ നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത്.
    • മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം പാർലമെൻററി സമ്പ്രദായത്തിൻ്റെ പ്രത്യേകതയാണ്.

    Related Questions:

    രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ?
    ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
    കേന്ദ്രത്തിൻ്റെ കണ്‍സോളിഡേറ്റ് ഫണ്ടിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
    ചുവടെ കൊടുത്തവയിൽ ജുഡീഷ്യൽ റിവ്യൂവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :
    'ഹൗസ് ഓഫ് ദി പീപ്പിൾ' എന്നത് 'ലോക്‌സഭ' എന്ന ഹിന്ദി പേര് സ്വീകരിച്ചത് ഏത് വർഷം ?