Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന ഖനന മേഖലകളും അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ജോഡികളിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക.

  1. മയൂർഭഞ്ജ് - ഒഡീഷ
  2. ചിക്മഗലൂർ - കർണാടക
  3. ദുർഗ് - ഛത്തീസ്ഗഡ്
  4. ചിത്രദുർഗ് - തമിഴ്നാട്

    Aഎല്ലാം തെറ്റ്

    B4 മാത്രം തെറ്റ്

    C2, 4 തെറ്റ്

    D1, 4 തെറ്റ്

    Answer:

    B. 4 മാത്രം തെറ്റ്

    Read Explanation:

    • ഇരുമ്പയിര് നിക്ഷേപത്തിൻ്റെ ഏതാണ്ട് 95 ശതമാനത്തോളം സ്ഥിതിചെയ്യുന്നത് ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, കർണാടക, ഗോവ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആയിട്ടാണ്.

    • സുന്ദർഘഡ്, മയൂർഭഞ്ജ്,ഝാർ എന്നിവയാണ് ഒഡീഷയിലെ പ്രധാന ഖനന മേഖലകൾ.

    • കർണാടകത്തിൽ ഖനന മേഖലകൾ കാണപ്പെടുന്നത് ബെല്ലാരി ,ചിക്കമംഗളൂർ, ഷിമോഗ്,ചിത്രദുർഗ്,തുംകൂർ എന്നീ ജില്ലകളിലാണ്.

    • ദുർഗ് (Durg) ഛത്തീസ്ഗഡ് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഇരുമ്പയിര്, കൽക്കരി തുടങ്ങിയ ധാതുക്കളുടെ ഖനനത്തിന് പേരുകേട്ടതാണ്.

    • ചന്ദ്രപൂർ, ഭണ്ഡാര ,രത്നഗിരി എന്നിവ മഹാരാഷ്ട്രയിലെ ഖനന മേഖലകളാണ്.


    Related Questions:

    The Gua mines of Jharkhand is associated with which of the following minerals?
    കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
    Jayamkondam in Tamil Nadu is famous for which among the following minerals?
    ഇന്ത്യയിലെ ഏറ്റവും വലിയ യുറേനിയം നിക്ഷേപം കണ്ടെത്തിയത് എവിടെയാണ് ?
    കൽക്കരി ഖനനത്തിന് പേരുകേട്ട സ്ഥലം ആയ ധൻബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?