App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. മാനസിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മനഃശാസ്ത്ര ശാഖ - ചികിത്സാ മനഃശാസ്ത്രം (നൈദാനിക മനഃശാസ്ത്രം)
  2. സാമൂഹ്യവിരുദ്ധനും കുറ്റകൃത്യ പ്രവണതയുള്ളവനും ആകുന്നതിന്റെ മാനസികമായ കാരണങ്ങൾ, അവരുടെ ചികിത്സാ സാധ്യതകൾ തുടങ്ങിയവ ജനിതക മനഃശാസ്ത്രത്തിൽ ഉൾപ്പെടുന്നു.
  3. ഓർമ, മറവി, ചിന്ത, സംവേദനം, പ്രത്യക്ഷണം തുടങ്ങിയ മാനസിക പ്രക്രിയകളെ കുറിച്ച് പഠിക്കുന്ന മനഃശാസ്ത്രശാഖയാണ് വിദ്യാഭ്യാസ മനഃശാസ്ത്രം.
  4. തൊഴിൽ രംഗത്തുണ്ടാകുന്ന മാനസിക സംഘർഷ ങ്ങൾ, അലസത, തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന മനഃശാസ്ത്രശാഖയാണ് കായിക മനഃശാസ്ത്രം.
  5. നിയമപരമായിട്ടുള്ള കാര്യങ്ങളിൽ വ്യക്തികൾക്ക് ആവശ്യമായ സഹായം നൽകുന്ന മനഃശാസ്ത്ര ശാഖയാണ് നിയമ മനഃശാസ്ത്രം.

    A1, 4 തെറ്റ്

    B2, 3, 4 തെറ്റ്

    C3, 4 തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    B. 2, 3, 4 തെറ്റ്

    Read Explanation:

    പ്രയുക്ത മനഃശാസ്ത്രം

    • പ്രയുക്ത മനഃശാസ്ത്രം പരീക്ഷണ നിരീക്ഷണ വിധേയമായ പ്രായോഗികതലത്തിന് പ്രാധാന്യം നൽകുന്നു. 
      • ചികിത്സാ നിർദ്ദേശന മനഃശാസ്ത്രം (Clinical and Counselling Psychology)
      • വിദ്യാഭ്യാസ മനഃശാസ്ത്രം (Educational Psychology)
      • ക്രിമിനൽ മനഃശാസ്ത്രം (Criminal Psychology)
      • സൈനിക മനഃശാസ്ത്രം (Military psychology)
      • ജനിതക മനഃശാസ്ത്രം (Genetic Psychology)
      • കായിക മനഃശാസ്ത്രം (Sports Psychology)
      • നാഡീ മനഃശാസ്ത്രം (Neuro Psychology)
      • വ്യാവസായിക മനഃശാസ്ത്രം (Industrial Psychology)
      • നിയമ മനഃശാസ്ത്രം (Legal psychology)
    • ചികിത്സാ നിർദ്ദേശന മനഃശാസ്ത്രം (Clinical and Counselling Psychology) 
      • മാനസിക പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിനും പരിഹാരനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും സഹായിക്കുന്ന മനഃശാസ്ത്ര ശാഖ.
      • മാനസികാരോഗ്യം നിലനിർത്തുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങളാണ് കൗൺസിലിങ്ങ് മനഃശാസ്ത്രം നിർവചിക്കുന്നത്. 
    • വിദ്യാഭ്യാസ മനഃശാസ്ത്രം (Educational Psychology)
      • വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള ബോധനത്തിന്റെയും പഠനത്തിന്റെയും ശാസ്ത്രം.
      • പഠിതാവ്, പഠനം, പഠനപ്രക്രിയകൾ, പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ, പഠനാന്തരീക്ഷം, പഠനം സുഗമമാക്കാനുള്ള മാർഗങ്ങൾ, മൂല്യനിർണയം തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സമഗ്രമായി പഠിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന മനഃശാസ്ത്ര ശാഖ. 
    • ക്രിമിനൽ മനഃശാസ്ത്രം (Criminal Psychology)
      • സാമൂഹ്യവിരുദ്ധനും കുറ്റകൃത്യ പ്രവണതയുള്ളവനും ആകുന്നതിന്റെ മാനസികമായ കാരണങ്ങൾ, അവരുടെ ചികിത്സാ സാധ്യതകൾ തുടങ്ങിയവ കുറ്റകൃത്യ മനഃശാസ്ത്രത്തിൽ ഉൾപ്പെടുന്നു. 
    • സൈനിക മനഃശാസ്ത്രം (Military psychology)
      • സൈനികരെ തിരഞ്ഞെടുക്കാൻ വേണ്ട ടെസ്റ്റുകൾ നടത്തുക, അവർക്ക് ആവശ്യം വേണ്ട മാനസിക ശേഷികൾ, അഭിക്ഷമത, ഈ രംഗത്ത് നേരിടേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങൾ, അതിജീവന തന്ത്രങ്ങൾ മുതലായവ ഈ മേഖല ചർച്ച ചെയ്യുന്നു.
    • ജനിതക മനഃശാസ്ത്രം (Genetic Psychology)
      • വ്യക്തിയുടെ വളർച്ചയിലും വികാസത്തിലും പാരമ്പര്യത്തിന്റെ പങ്ക് തലമുറയിലേക്ക് കൈമാറുന്നത്, ശാരീരിക മാനസിക സവിശേഷതകൾ തുടങ്ങിയവ വിശദമാക്കുന്ന മനഃശാസ്ത്രം.
    • കായിക മനഃശാസ്ത്രം (Sports Psychology)
      • കായികതാരങ്ങൾ നേരിടുന്ന വെല്ലുവിളികൾ, മാനസിക സമ്മർദ്ദങ്ങൾ, എന്നിവയെ കുറിച്ച് അവരിൽ ആത്മ വിശ്വാസവും സന്നദ്ധതയും വളർത്തിയെടുക്കാൻ സഹായിക്കുന്ന മാനസിക പരിശീലനങ്ങളാണ് ഈ മനഃശാസ്ത്ര ശാഖ കൈകാര്യം ചെയ്യുന്നത്. 
    • നാഡീ മനഃശാസ്ത്രം (Neuro Psychology)
      • നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്ന ഓർമ, മറവി, ചിന്ത, സംവേദനം, പ്രത്യക്ഷണം തുടങ്ങിയ മാനസിക പ്രക്രിയകളെ കുറിച്ച് പഠിക്കുന്ന മനഃശാസ്ത്രശാഖ. 
    • വ്യാവസായിക മനഃശാസ്ത്രം (Industrial Psychology)
      • തൊഴിൽ രംഗത്തുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ,അലസത, തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്ന മനഃശാസ്ത്രശാഖയാണ് കായിക മനഃശാസ്ത്രം.
    • നിയമ മനഃശാസ്ത്രം (Legal psychology)
      • നിയമപരമായിട്ടുള്ള കാര്യങ്ങളിൽ വ്യക്തികൾക്ക് ആവശ്യമായ സഹായം നൽകുന്ന മനഃശാസ്ത്ര ശാഖയാണ്
     
     
     
     
     

     

     


    Related Questions:

    Characteristics of constructivist classroom is
    മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ ?
    It formulates broad principles, brings out theories and suggests methods and techniques for the study of human behaviour, include in
    Kinder Garden എന്ന പദത്തിന്റെ അർഥം ?
    പ്രക്രിയാ ബന്ധിത പഠന രീതിയിൽ ആദ്യം നടക്കുന്ന പ്രവർത്തനം :