Question:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

1.സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 16 -ൽ ആണ് .

2.പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നത് അനുച്ഛേദം 16 -ൽ ആണ്.

3. ആർട്ടിക്കിൾ 19 ൽ 5 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.

4. ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു

A1&2

B1&3

C3&4

D2&3

Answer:

B. 1&3

Explanation:

  • സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 15  ആണ്.
  • ആർട്ടിക്കിൾ 19 ൽ 6 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.
  • ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു. 1978 ലെ 44-ാം ഭേദഗതിയിലൂടെ സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് മാറ്റി നിയമാവകാശം ആക്കി.

 


Related Questions:

താഴെ പറയുന്നവയിൽ മൗലികാവകാശമല്ലാത്തത് ഏത് ?

ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?

ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത്  അമേരിക്കയിൽ നിന്നാണ്.  

2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?