Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യൻ ആസൂത്രണത്തിൻറെ നാൾ വഴികൾ - ശരിയായ കാലഗണനാക്രമത്തിലാക്കുക

Aദശവർഷ പദ്ധതി → ദേശീയ ആസൂത്രണ കമ്മിറ്റി → ബോംബെ പ്ലാൻ → പീപ്പിൾ പ്ലാൻ → ആസൂത്രണ കമ്മീഷൻ

Bദശവർഷ പദ്ധതി → ആസൂത്രണ കമ്മീഷൻ → പീപ്പിൾ പ്ലാൻ → ബോംബെ പ്ലാൻ → ദേശീയ ആസൂത്രണ കമ്മിറ്റി

Cദേശീയ ആസൂത്രണ കമ്മിറ്റി → ആസൂത്രണ കമ്മീഷൻ → പീപ്പിൾ പ്ലാൻ → ബോംബെ പ്ലാൻ → ദശവർഷ പദ്ധതി

Dആസൂത്രണ കമ്മീഷൻ → ദശവർഷ പദ്ധതി → പീപ്പിൾ പ്ലാൻ → ദേശീയ ആസൂത്രണ കമ്മിറ്റി → ബോംബെ പ്ലാൻ

Answer:

A. ദശവർഷ പദ്ധതി → ദേശീയ ആസൂത്രണ കമ്മിറ്റി → ബോംബെ പ്ലാൻ → പീപ്പിൾ പ്ലാൻ → ആസൂത്രണ കമ്മീഷൻ

Read Explanation:

ഇന്ത്യൻ ആസൂത്രണ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ

  • വിശ്വേശ്വരയ്യ പ്ലാൻ (1934): ഇന്ത്യയിലെ ആസൂത്രണത്തിന്റെ പിതാവായ എം. വിശ്വേശ്വരയ്യയുടെ 'Planned Economy for India' എന്ന പുസ്തകത്തിലൂടെയാണ് ആസൂത്രണം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.
  • നാഷണൽ പ്ലാനിംഗ് കമ്മിറ്റി (1938): ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച ഈ കമ്മിറ്റിയുടെ ആദ്യ അധ്യക്ഷൻ സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. ജവഹർലാൽ നെഹ്‌റു ആയിരുന്നു ഇതിന്റെ ചെയർമാൻ.
  • ബോംബെ പ്ലാൻ (1944): ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണിത്. ജെ.ആർ.ഡി ടാറ്റ, ജി.ഡി ബിർള തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
  • ഗാന്ധിയൻ പ്ലാൻ (1944): ശ്രീമാൻ നാരായൺ അഗർവാൾ ആണ് ഗാന്ധിയൻ ആശയങ്ങളെ അടിസ്ഥാനമാക്കി ഈ പദ്ധതി തയ്യാറാക്കിയത്. കാർഷിക മേഖലയ്ക്കും ഗ്രാമവ്യവസായങ്ങൾക്കും ഇതിൽ മുൻഗണന നൽകി.
  • പീപ്പിൾസ് പ്ലാൻ (1945): എം.എൻ. റോയ് ആണ് ജനകീയ പദ്ധതി അഥവാ പീപ്പിൾസ് പ്ലാൻ ആവിഷ്കരിച്ചത്.
  • സർവ്വോദയ പ്ലാൻ (1950): ജയപ്രകാശ് നാരായൺ അവതരിപ്പിച്ച ഈ പദ്ധതി ഗാന്ധിജിയുടെയും വിനോബാ ഭാവെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
  • പ്ലാനിംഗ് കമ്മീഷൻ രൂപീകരണം (1950): 1950 മാർച്ച് 15-ന് പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നു. നെഹ്‌റു ആയിരുന്നു ആദ്യ ചെയർമാൻ. ഇതിനെത്തുടർന്നാണ് 1951 ഏപ്രിൽ 1-ന് ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്.

Related Questions:

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭാഗമാകാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങൾ ഏതെല്ലാം?
മലബാർ ലഹളക്ക് ഇരയായവർക്കിടയിൽ സാമൂഹ്യസേവനങ്ങൾ നടത്തി ശ്രദ്ധ നേടിയത് ഇതിൽ ആരാണ്?
Which of the following statement is correct about the Gagging Act of 1878?
Which of the following is NOT the provision of the Government of India Act, 1858?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1935-ലെ ഇന്ത്യാനിയമവും ആയി ബന്ധമില്ലാത്തതേത് ?