Question:

വരിക വരിക സഹജരെ, വലിയ സഹന സമരമായ് - ഈ വരികൾ ആരുടേതാണ് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഉള്ളൂർ എസ്. പരമേശ്വരയ്യർ

Dഅംശി നാരായണ പിള്ള

Answer:

D. അംശി നാരായണ പിള്ള

Explanation:

  • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.
  • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ, " എന്ന ഗാനം എഴുതിയത് അംശി നാരായണ പിള്ളയാണ്.
  • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്.

Related Questions:

ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്നപുസ്തകം രചിച്ചത് ?

' പ്രഭ ' എന്ന് അറിയപ്പെടുന്ന എഴുത്തുകാരൻ ?

തകഴി ശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി ഏത്?

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?

മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?