---- വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ എന്ന് അറിയപ്പെടുന്നു.
Aകോവാലന്റ് ബന്ധനം
Bഅയോണിക ബന്ധനം
Cസഹസംയോജക ബന്ധനം
Dവന്ദർ വാൾസ് ബന്ധനം
Answer:
B. അയോണിക ബന്ധനം
Read Explanation:
അയോണിക സംയുക്തങ്ങൾ (Ionic compounds)
അയോണിക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ അയോണിക സംയുക്തങ്ങൾ (Ionic compounds) അഥവാ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ (Electrovalent compounds) എന്ന് അറിയപ്പെടുന്നു.
അയോണിക സംയുക്തങ്ങളുടെ പ്രധാന സവിശേഷതകൾ:
അയോണിക സംയുക്തങ്ങൾ പൊതുവേ ജലം തുടങ്ങിയ, പോളാർ ലായകങ്ങളിൽ ലയിക്കുന്നവയാണ്.
ഇവ ബാഷ്പീകരണ സ്വഭാവം ഇല്ലാത്തവയും, കാഠിന്യമുള്ളവയുമാണ്.
ഇവ ഖരാവസ്ഥയിൽ ക്രിസ്റ്റലുകളായി കാണപ്പെടുന്നു.
പൊതുവേ ഇവയ്ക്ക് വളരെ ഉയർന്ന ദ്രവണാങ്കവും (Melting point), തിളനിലയും (Boiling point) ആണുള്ളത്.
അയോണിക സംയുക്തങ്ങൾ ഖരാവസ്ഥയിൽ വൈദ്യുതി കടത്തി വിടുന്നില്ലെങ്കിലും, ഉരുകിയ അവസ്ഥയിലും ജലീയലായനിയിലും വൈദ്യുത ചാലകമായി പ്രവർത്തിക്കുന്നുണ്ട്.