തരുണാസ്ഥി [CARTILAGE]
അസ്ഥികളെക്കാൾ മൃദുവായതും വഴക്കവുമുള്ളതുമായ യോജകകളായാണ് തരുണാസ്ഥി
കൈമുട്ടുകൾ,കാൽമുട്ടുകൾ ,കണങ്കാലുകൾ എന്നിവയിലും വാരിയെല്ലുകളുടെ അഗ്രങ്ങളിലും നട്ടെല്ലിലെ കശേരുക്കൾക്കിടയിലും ചെവിക്കുടയിലും മൂക്കിന്റെ അഗ്ര ഭാഗത്തും ശ്വാസനാളത്തിലും ഇവ കാണപ്പെടുന്നു
അസ്ഥികളുടെ അഗ്രഭാഗങ്ങളിൽ കാണപ്പെടുന്ന തരുണാസ്ഥി സന്ധികളിലെ ഘർഷണം കുറയ്ക്കുന്നു
ഇവയിൽ രക്ത കുഴലുകളോ നാഡികളോ ഇല്ല
രക്തക്കുഴലുകളുടെ അഭാവം മൂലം തരുണാസ്ഥി ഇതര കലകളെക്കാൾ സാവധാനത്തിലാണ് വളരുന്നത്