Challenger App

No.1 PSC Learning App

1M+ Downloads

16-ാം ധനകാര്യ കമ്മിഷനെക്കുറിച്ചുള്ള പ്രസ്‌താവനകൾ പരിഗണിക്കുക, ശരിയായവ ഏത് ?

  1. അരവിന്ദ് പനഗരിയയാണ് ചെയർപേഴ്‌സൺ
  2. ഭരണഘടനയുടെ ആർട്ടിക്കിൾ 280 പ്രകാരമാണ് കമ്മിഷൻ രൂപീകരിച്ചത്

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    • 16-ാം ധനകാര്യ കമ്മിഷന്റെ (16th Finance Commission) ചെയർപേഴ്‌സണായി നീതി ആയോഗിന്റെ മുൻ വൈസ് ചെയർമാനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അരവിന്ദ് പനഗരിയയെ ആണ് കേന്ദ്ര സർക്കാർ നിയമിച്ചിരിക്കുന്നത്. അജയ് നാരായൺ ഝാ, ആനി ജോർജ് മാത്യു, നിരഞ്ജൻ രാജാധ്യക്ഷ, സൗമ്യകാന്തി ഘോഷ് എന്നിവരാണ് ഇതിലെ മറ്റ് അംഗങ്ങൾ.

    • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 280 (Article 280) പ്രകാരമാണ് ഇന്ത്യയിൽ ധനകാര്യ കമ്മിഷൻ രൂപീകരിക്കുന്നത്. രാഷ്ട്രപതിയാണ് ഓരോ 5 വർഷം കൂടുമ്പോഴും ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള നികുതി വരുമാനം എങ്ങനെ വിഭജിക്കണം എന്ന് ശുപാർശ ചെയ്യുന്നത് ഈ കമ്മിഷനാണ്.


    Related Questions:

    നീതി ആയോഗിന്റെ ചെയർമാൻ :
    ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?
    കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം എവിടെ ?
    ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
    1953-ലെ സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ അദ്ധ്യക്ഷൻ :