Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ഭേദഗതി നടപടി ക്രമങ്ങൾ സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക .താഴെ പറഞ്ഞവയിൽ ഏതാണ് ശരി ? 

  1. സംസ്ഥാന നിയമ സഭകൾക്ക് ഭരണഘടനാ ഭേദഗതിക്കുള്ള നിർദ്ദേശം ആരംഭിക്കാവുന്നതാണ്
  2. ഫെഡറൽ ഘടനയെ ബാധിക്കുന്ന ഒരു ഭേദഗതി സംസ്ഥാന നിയമ സഭകളിൽ പകുതിയും, പ്രത്യേക ഭൂരിപക്ഷത്തോടെ അംഗീകരിക്കണം

    Ai മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cii മാത്രം തെറ്റ്

    Di, ii തെറ്റ്

    Answer:

    B. എല്ലാം തെറ്റ്

    Read Explanation:

    • ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന ബിൽ പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ മാത്രമേ അവതരിപ്പിക്കാൻ സാധിക്കുകയുള്ളൂ. സംസ്ഥാന നിയമസഭകളിൽ ഭരണഘടന ഭേദഗതിയെ സംബന്ധിക്കുന്ന നടപടികൾ ആരംഭിക്കാൻ സാധിക്കുകയില്ല.

    • ഇത് ഒരു മന്ത്രിക്കോ മന്ത്രി അല്ലാത്ത ഏതെങ്കിലും പാർലമെന്റ് അംഗത്തിനോ അവതരിപ്പിക്കാവുന്നതാണ്.

    • രാഷ്ട്രപതിയുടെ മുൻകൂർ അനുവാദം ഇതിന് ആവശ്യമില്ല.

    • പാർലമെന്റിന്റെ ഓരോ സഭയിലും പ്രത്യേക ഭൂരിപക്ഷത്തിൽ ഇത് പാസാക്കിയിരിക്കണം. എന്നാൽ ഫെഡറൽ ഘടനയെ ബാധിക്കുന്ന ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തിൽ പാസാക്കുന്നതിനോടൊപ്പം, പകുതി സംസ്ഥാനങ്ങളിലെയും നിയമസഭകളിൽ കേവല ഭൂരിപക്ഷത്തിൽ പാസാക്കണം.

    • അതിനാൽ തന്നിരിക്കുന്ന 2 പ്രസ്താവനകളും തെറ്റാണ്.


    Related Questions:

    എഴുപത്തി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയിലെ പഞ്ചായത്തിരാജ് സ്ഥാപനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ തിരിച്ചറിയുക

    1. ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്നു
    2. മൂന്നിൽ ഒന്നിൽ കുറയാത്ത സീറ്റുകൾ സ്ത്രികൾക്കായി സംവരണം ചെയ്തു.
    3. 29 വിഷയങ്ങൾ ഉൾപ്പെടുത്തി പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗമായി
      എത് ഭരണ ഘടനാ ഭേദഗതിയാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളിൽ ട്രിബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ അവതരിപ്പിച്ചത് ?
      സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാ ഭേദഗതി ?

      44-ാം ഭരണഘടനാ ഭേദഗതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത് ?

      1. വസ്തു അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അവകാശമാക്കുകയും ചെയ്തു.

      2. ഇന്ത്യയുടെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷ യുദ്ധം അല്ലെങ്കിൽ ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവയാൽ ഭീഷണിപ്പെടുത്തുമ്പോൾ മാത്രമേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയൂ.

      3. അടിയന്തരാവസ്ഥക്കാലത്താണ് 44-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നത്. 

      Which of the following Constitutional Amendment Acts made Sikkim a full-fledged state of India?