Challenger App

No.1 PSC Learning App

1M+ Downloads
സംവേദനം - പ്രത്യക്ഷണം - സംപ്രത്യക്ഷണം - പ്രശ്നപരിഹാരം എന്ന രീതിയിലാണ് വികാസം സംഭവിക്കുന്നത്. താഴെ കൊടുത്ത ഏത് വികാസ തത്വവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു ?

Aവികാസം ക്രമീകൃതമാണ്

Bവികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ്

Cവികാസം പ്രവചനീയമാണ്

Dവികസനത്തിൽ ചില നിർണായക ഘട്ടങ്ങളുണ്ട്

Answer:

B. വികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ്

Read Explanation:

വികാസം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ് :-

  • വികാസ തത്ത്വങ്ങളിൽ പ്രധാനപ്പെട്ട വികാസ തത്വമാണ് വികസനം സഞ്ചിത സ്വഭാവത്തോടുകൂടിയതാണ് എന്നത്.
  • ആദ്യമാദ്യം ഉണ്ടാകുന്ന വികാസങ്ങൾ ഒന്നുചേർന്നു സഞ്ചിത രൂപം ആകുന്നത് കൊണ്ടാണ് തുടർന്നുള്ള വികസനം സാധ്യമാകുന്നത്.
  • ഉദാ:- ഒരു ശിശു കേൾക്കുന്നു , കാണുന്നു , സ്പർശിക്കുന്നു ഇതെല്ലാം ഒന്നു ചേർന്നുണ്ടാകുന്ന സംവേദനമാണ് പ്രത്യക്ഷണത്തിന് സഹായിക്കുന്നത്. 
  • ഈ പ്രത്യക്ഷണം ആണ് ശിശുവിനെ സംപ്രത്യക്ഷണത്തിനും  അന്തർ ദൃഷ്ടിയിലേക്കും പ്രശ്നപരിഹരണത്തിനും സഹായിക്കുന്നത്.

Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ കോൾബര്‍ഗിന്റെ ഏത് സന്മാര്‍ഗിക വികസന തലത്തിലെ പ്രത്യേകതയാണ് ?

  1. സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു
  2. നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
Normally an adolescent is in which stage of cognitive development?
എറിക്സണിന്റെ അഭിപ്രായത്തി ൽ "ആദി ബാല്യകാലം" മാനസിക സാമൂഹീക സിദ്ധാന്തമനുസരിച്ച് ഏത് ഘട്ടത്തിലാണ് ?
ബൗദ്ധിക പിന്നോക്കാവസ്ഥയും പൊരുത്തപ്പെടാനുള്ള ഒഴിവ് കുറവും ആരുടെ പ്രത്യേകതകളാണ് ?
  • ഗുഡ് ബോയ് - നൈസ് ഗേൾ
  • സമൂഹം നല്ലത് പറയുന്നത് ചെയ്യുന്നു
  • തന്നെക്കുറിച്ച് മറ്റുള്ളവർക്ക് അഭിപ്രായം ഉണ്ടാകുന്ന തരത്തിലുള്ള പ്രവർത്തികൾ.

എന്നിവ കോൾബര്‍ഗിന്റെ ഏത് സന്മാർഗിക വികസന ഘട്ടവുമായി ബന്ധപ്പെട്ടതാണ് ?