Challenger App

No.1 PSC Learning App

1M+ Downloads
വള്ളത്തോൾ ദേശാഭിമാനമുണർത്തുന്ന കവിതകളെഴുതിയത് ഏതു കാലത്തായിരുന്നു ?

ചുവടെ . കൊടുത്തിട്ടുള്ള ഖണ്ഡിക വായിച്ച് 146 മുതൽ 150 വരെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മഹാകവിയാണ് വള്ളത്തോൾ നാരായണ മേനോൻ. സമ്പന്നമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം കേരളീയ പാരമ്പര്യ കലകളുടെ സമുദ്ധാരകൻ എന്ന നിലയ്ക്കും ശ്രദ്ധേയനാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജസ്വലമാകുന്ന കാലത്താണ് "സാഹിത്യമഞ്ജരി'യിലെ കവിതകൾ പുറത്തുവന്നത്. അക്കാലത്ത് വള്ളത്തോൾ ദേശാഭിമാനം ഉണർത്തുന്ന ഒട്ടേറെ കവിതകളെഴുതി. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന് ഉജ്ജ്വലമായ ആവേശം പകരാൻ ആ കവിതകൾക്കു കഴിഞ്ഞു. വള്ളത്തോൾ കവിതയിലെ ദേശീയ- ബോധത്തിൻ്റെ അടിവേരുകൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. മഹത്തായ പാരമ്പര്യമുള്ള തൻ്റെ മാതൃഭൂമി ഒരന്യരാജ്യത്തിന് അടിമയായി സാംസ്കാരിക കഴിയേണ്ടിവന്നത് അദ്ദേഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥ നാക്കിയത്. വള്ളത്തോളിൻ്റെ ദേശാഭിമാനപരമായ കവിതകളെ മൂന്നു വിഭാഗമായി തിരിക്കാം. ഭാരതത്തിൻ്റെ സാംസ്കാരിക പ്രകീർത്തിക്കുന്നവയാണ് പൈതൃകത്തെ ആദ്യത്തേത്. അടുത്തതാവട്ടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ആദർശങ്ങളെ അഹിംസ, സമത്വ- ബോധം, ഐക്യം, ദീനാനുകമ്പ, സ്വാതന്ത്ര്യം- വാഴ്ത്തുന്നു. മൂന്നാമത്തേത് സ്വാതന്ത്ര്യസമര സേനാനികളെയും രക്തസാക്ഷികളെയും കുറിച്ചുള്ളവയാണ്. ഇതിൽ അവസാനത്തെ വിഭാഗത്തിൽപ്പെടുന്ന കവിതയാണ് "എൻ്റെ ഗുരുനാഥൻ'. ഗാന്ധിജിയെ തൻ്റെ ഗുരുനാഥനായി വള്ളത്തോൾ അംഗീകരിക്കുകയും ആ വ്യക്തിത്വ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കവിതയെ ഭാവാത്മകമാക്കുന്ന ഘടകങ്ങളാണ് ഗാന്ധിജി- യോടുള്ള കവിയുടെ ആദരവും ആരാധനയും.

Aമാതൃഭൂമി അന്യരാജ്യത്തിന് അടിമയായ കാലത്ത്

Bകേരളീയ പാരമ്പര്യകലകളുടെ പ്രചരണ കാലത്ത്

Cഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജ്ജ സ്വലമാകുന്ന കാലത്ത്

Dകേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിൽ കവി വ്യക്തിമുദ്ര പതിപ്പിച്ച കാലത്ത്.

Answer:

C. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജ്ജ സ്വലമാകുന്ന കാലത്ത്

Read Explanation:

വള്ളത്തോൾ ദേശാഭിമാനമുണർത്തുന്ന കവിതകൾ “ഇന്ത്യൻ സ്വാതന്ത്ര്യസമരം ഊർജ്ജസ്വലമായ കാലത്ത്” എഴുത്തുകയായിരുന്നു.

ഇതിന്റെ ഭാഗമായി, അദ്ദേഹം സ്വാതന്ത്ര്യസമരത്തിൻ്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം, ദേശഭക്തി, സാമൂഹ്യ നീതി എന്നിവയെ വിളിച്ചുചൊല്ലിയ കവിതകൾ രചിച്ചും, അതിലൂടെ ജനങ്ങളെ ഉൽക്കൊള്ളിക്കാനും, ഉണർത്താനും ശ്രമിച്ചു.

ഈ കാലഘട്ടത്തിന്റെ വൈവിധ്യമാർന്ന സാങ്കേതികവും സാമൂഹികവും പരിസ്ഥിതികൾ, അദ്ദേഹത്തിന്റെ കവിതകളിൽ വ്യക്തമായി പ്രതിഫലിക്കപ്പെട്ടു. !


Related Questions:

പണ്ഡിതൻ എന്ന വാക്കിന്റെ വിപരീതപദം ഈ ഖണ്ഡികയിൽ പ്രയോഗിച്ചിരിക്കുന്നത് കണ്ടെത്തി എഴുതുക.
താഴെ പറയുന്നതിൽ നോവൽ ഏതാണ് ?
"കുട്ടി മുതിർന്നവരുടെ ചെറുപതിപ്പ് അല്ല എന്ന നിരീക്ഷണവുമായി യോജിക്കുന്ന പ്രസ്താവനയേത്?
സന്മാർഗപഠനത്തെക്കുറിച്ചുള്ള ടാഗോറിന്റെ അഭിപ്രായമെന്ത് ?
ചെറുകഥാ സാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട കൃതി ഏതാണ് ?