Challenger App

No.1 PSC Learning App

1M+ Downloads
പ്രഭാതോദയത്തിൽ നക്ഷത്രങ്ങളെപ്പോലെ മായണം എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത് ?

സൗന്ദര്യബോധമാണ്. യുക്തിബോധമല്ല, സാഹിത്യത്തിന്റെ അധിഷ്‌ഠാനം - കവിയുടെ ഭാവാത്മകമായ സൗന്ദര്യബോധത്തിൽ നിന്നാണ് അത് ഉറവെടുക്കുന്നത്; സഹൃദയന്റെ ഭാവാത്മകമായ സൗന്ദര്യബോധത്തിലാണ് ചെന്ന് ലയിക്കുന്നതും. ആ വിധമുള്ള സാഹിത്യത്തിന്റെ ഉൽക്കർഷാപകർഷങ്ങളെ യുക്തികൊണ്ട് സമർഥിക്കുകയോ നിഷേധിക്കുകയോ, രണ്ടും, സാധ്യമല്ല. ഇതാണ് സാഹിത്യത്തിനു ശാസ്ത്രത്തിൽ നിന്നുള്ള വ്യത്യാസം. ശാസ്ത്രം യുക്തിയിൽ അധിഷ്‌ഠിതമാണ്. യുക്തികൊണ്ടു തന്നെ സമർഥിക്കാവുന്നതും നിഷേധിക്കാവുന്നതുമാണ്. പൊതുവെ സാഹിത്യ സമീക്ഷകൻമാർ, പണ്ടേ കൈക്കൊണ്ടിട്ടുള്ള നിലയാണിത്. മറ്റൊരു വിധം പറഞ്ഞാൽ, സൗന്ദര്യബോധം യുക്തിബോധത്തെ കവിഞ്ഞു നിൽക്കുന്ന ഒരനുഗ്രഹവും, പലപ്പോഴും യുക്തിബോധത്തിനെതിരായ ഒരനിർവചനീയതയുമാണെന്നാണ് വെപ്പ്. ഇതുമൂലം സാഹിത്യ സംബന്ധികളായ വിവാദങ്ങളിൽ, സൗന്ദര്യബോധം ശരി എന്നൊപ്പുവെച്ചതിൻ്റെ മേൽ പിന്നെ യുക്തിചിന്ത കൈവെച്ചു കൂടാ എന്നും, പ്രഭാതോദയത്തിനു മുമ്പിൽ നക്ഷത്രങ്ങളെന്ന പോലെ സൗന്ദര്യ പ്രതീതിക്കു മുമ്പിൽ യുക്തിചിന്തകൾ മങ്ങി മാഞ്ഞു കൊള്ളണമെന്നും ഒരു നിലയാണ് പരക്കെ കൈക്കൊള്ളാറുള്ളത്. ശരി, എന്നാൽ ഇവ തമ്മിലുള്ള വ്യത്യാസമെന്താണ് ? അവ പരസ്പര വിരുദ്ധങ്ങളായ രണ്ടുപാധികളാണോ, അഥവാ വിജാതീയങ്ങളായ രണ്ടുപാധികളോ ? അതോ ഒരേ ഉപാധിയുടെ രൂപഭേദങ്ങൾ മാത്രമോ ? ഇതിനെപ്പറ്റി ആരും ചുഴിഞ്ഞു ചിന്തിച്ചതായി കണ്ടിട്ടില്ല. പലതും പലവിധമായി കൂടിക്കുഴഞ്ഞു കിടക്കുന്ന ജീവിതത്തിലെ ഒരു ഭാഗത്തെ പ്രതിപാദ്യമായെടുക്കുമ്പോൾ കവി ആദ്യമായി തേടി നടക്കുന്നത്, അതിൽ തന്നെ ആകർഷിച്ച ആശയവിശേഷം എന്താണെന്നത്രേ, അഥവാ അങ്ങനെയൊരാശയം ഉള്ളിൽത്തട്ടുമ്പോഴാണ് -അതുൾപ്പെട്ട ജീവിത ഭാഗത്തെ അയാൾ പ്രതിപാദ്യമായെടുക്കുന്നത്

Aശാസ്ത്രത്തിൽ യുക്തിബോധം മായണം.

Bസാഹിത്യത്തിൽ സൗന്ദര്യബോധം മായണം.

Cസൗന്ദര്യ പ്രതീതിക്കു മുന്നിൽ യുക്തിചിന്തകൾ മായണം.

Dയുക്തിചിന്തയ്ക്കു മുന്നിൽ സാഹിത്യം മായണം.

Answer:

C. സൗന്ദര്യ പ്രതീതിക്കു മുന്നിൽ യുക്തിചിന്തകൾ മായണം.

Read Explanation:

• സൗന്ദര്യ പ്രതീതിക്കു മുന്നിൽ യുക്തിചിന്തകൾ മായണം എന്നാണ് പ്രഭാതോദയത്തിൽ നക്ഷത്രങ്ങളെപ്പോലെ മായണം എന്നതുകൊണ്ട് അർഥമാക്കുന്നത്


Related Questions:

സൗന്ദര്യബോധം യുക്തിബോധത്തെ കവിഞ്ഞു നിൽക്കുന്നത് എവിടെയാണ് ?
ഭാരതീയ സാഹിത്യാചാര്യന്മാർ കാവ്യശരീരമായി പരിഗണിച്ചത് എന്തെല്ലാം ?
ഇക്കണ്ടക്കുറുപ്പ് എന്ന കഥാപാത്രത്തിന് യോജിച്ച പഴഞ്ചൊല്ല് ഏത് ?
ശാസ്ത്രത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനയേത് ?
താഴെ പറയുന്നവയിൽ നാടകകൃതി അല്ലാത്തത് ഏത് ?