Challenger App

No.1 PSC Learning App

1M+ Downloads
ആരുടെ ഭരണകാലത്താണ് ആദ്യമായി ബുദ്ധമത സമ്മേളനം നടന്നത്?

Aബിംബിസാരന്‍

Bഅശോകന്‍

Cകനിഷ്‌കന്‍

Dഅജാതശത്രു

Answer:

D. അജാതശത്രു

Read Explanation:

  • മഗധചക്രവർത്തിയായിരുന്ന അജാതശത്രുവിന്റെ ആഭിമുഖ്യത്തിൽ രാജഗൃഹം (ഇപ്പോൾ രാജ്‌ഗിർ‍) എന്ന സ്ഥലത്തുവച്ചാണ്‌ ഒന്നാം ബുദ്ധമത കാര്യസമിതി നടന്നത്‌.
  • മഹാകാശ്യപൻ എന്ന സന്യാസിയായിരുന്നു അദ്ധ്യക്ഷൻ.
  • ശ്രീബുദ്ധസൂക്തങ്ങൾ രേഖപ്പെടുത്തുക, സന്യാസനിയമങ്ങൾ (വിനയം) ക്രോഡീകരിക്കുക എന്നിവയായിരുന്നു ഉദ്ദേശ്യം.
  • ശ്രീബുദ്ധന്റെ പിതൃസഹോദരപുത്രനും ശിഷ്യനുമായിരുന്ന ആനന്ദൻ ശ്രീബുദ്ധന്റെ പ്രബോധങ്ങൾ ഉരുവിടുവാൻ നിയുക്തനായി.

Related Questions:

ബുദ്ധമതം ക്ഷയിക്കാനുള്ള കാരണങ്ങൾ ഏവ :

  1. ബുദ്ധമതത്തിൻ്റെ സാർവജനീനസ്വഭാവം പരിഗണിച്ച് സ്വദേശീയരും വിദേശീയരുമായ പല വർഗ്ഗക്കാരും ആ മതം സ്വീകരിക്കാനിടയായി.  ഇതിനെത്തുടർന്ന് നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ബുദ്ധമതത്തിൽ കടന്നുകൂടുകയും ആ മതത്തെ ദുഷിപ്പിക്കുകയും ചെയ്‌തു. 
  2. എ.ഡി. രണ്ടാം ശതാബ്ദത്തോടുകൂടി ബുദ്ധമതം ഹീനയാനമെന്നും മഹായാനമെന്നും രണ്ടു ഭാഗങ്ങളായി പിരിഞ്ഞു. 
  3. മതത്തിൽനിന്നും ശാന്തിയും ആശ്വാസവും പ്രതീക്ഷിച്ചിരുന്നവർ ക്രമേണ ബുദ്ധമതത്തോടുള്ള അഭിനിവേശത്തിൽനിന്നു മോചിതരാവുകയും ഹിന്ദുമതത്തിലേക്കു തിരിച്ചുപോരുകയും ചെയ്തു.
  4. എ.ഡി. ആറാം ശതാബ്ദത്തിലെ ഹൂണരുടെ ആക്രമണവും പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടിലെ മുസ്ലിം ആക്രമണങ്ങളും ബുദ്ധമതാധഃപതനത്തെ അനിവാര്യമാക്കിയ സംഭവവികാസങ്ങളാണ്. 
  5. പതിമൂന്നാം ശതാബ്ദത്തിൽ ദക്ഷിണേന്ത്യയിൽ ഒരു പ്രധാന ശക്തിയായിത്തീർന്ന ലിംഗായത്തുകൾ ജൈന-ബുദ്ധമതാനുയായികളെ നിർദ്ദയം പീഡിപ്പിച്ചു. 
    പ്രധാന ജൈനമത കേന്ദ്രമായ 'ഉദയഗിരി ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

    പാർശ്വനാഥൻ ആവിഷ്‌കരിച്ച ജൈനമതതത്ത്വങ്ങൾ ഏവ

    1. അഹിംസ
    2. സത്യം
    3. അസ്തേയം
    4. അപരിഗ്രഹം
      ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ് ?
      ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ