App Logo

No.1 PSC Learning App

1M+ Downloads
ജീവിതാനുഭവങ്ങളിലൂടെ ലഭിക്കുന്ന വിദ്യാഭ്യാസം :

Aആനുഷംഗികം

Bനെഗറ്റീവ് വിദ്യാഭ്യാസം

Cഔപചാരികം

Dഅനൗപചാരികം

Answer:

A. ആനുഷംഗികം

Read Explanation:

യാദൃച്ഛികം / ആനുഷൻഗിക വിദ്യാഭ്യാസം

  • ഒരു വ്യക്തി ഏതു സമയത്തും ഏതു സംഭവത്തിലൂടെയും ഏത് അനുഭവം വഴിയും പരോക്ഷമായി നേടുന്ന വിദ്യാഭ്യാസമാണ് യാദൃശ്ചിക വിദ്യാഭ്യാസം

 

  • യാദൃശ്ചിക വിദ്യാഭ്യാസത്തിന്റെ ഫലം പ്രവചനാതീതമാണ്.

 

  • പഠിക്കാനുള്ള നിബന്ധനകളോ നിയമാവലികളോ ഇല്ലാത്ത വിദ്യാഭ്യാസമാണ് - യാദൃച്ഛിക വിദ്യാഭ്യാസം
  • ബോധപൂർവ്വമായ പ്രയത്നം ഇല്ലാതെ യാദൃശ്ചികമായി ഒരു വ്യക്തിക്ക് കിട്ടുന്ന വിദ്യാഭ്യാസമാണ് - യാദൃശ്ചിക വിദ്യാഭ്യാസം 

 

  • ആജീവനാന്ത പ്രക്രിയ ആയിട്ടുള്ള വിദ്യാഭ്യാസം - യാദൃച്ഛിക വിദ്യാഭ്യാസം

 

  • യാദൃച്ഛിക വിദ്യാഭ്യാസ ഏജൻസികൾ :- കുടുംബം, സമൂഹം, സമവയസ്ക സംഘം, വർത്തമാനപത്രങ്ങൾ, റേഡിയോ, ടെലിവിഷൻ, സിനിമ

Related Questions:

പ്രവർത്തനവും കഠിനാദ്ധ്വാനവും സാധാരണ ജനങ്ങളെ ഏൽപ്പിച്ച് സ്വയം ധ്യാനത്തിൽ മുഴുകുന്ന സുഖലോലുപരായിട്ട് അദ്ധ്യാത്മിക ചിന്തകരെ കണ്ടത് ആര് ?
"കുട്ടികളിൽ ശരിയായ അഹംബോധവും ആത്മാഭിമാനവും ഉയർത്തുകയാണ് വിദ്യാ ഭ്യാസത്തിന്റെ ലക്ഷ്യം" എന്ന് വാദിച്ചത് ?
സഹവർത്തിത പഠനവുമായി ബന്ധമുള്ള പ്രസ്താവനയേത് ?
വിഡംബനം (Simulation )ആരുടെ സംഭാവനയാണ് ?
കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് പറഞ്ഞ വ്യക്തി ?