Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം സമൃദ്ധിയുടെ സമയങ്ങളിൽ ആഭരണവും വൈപരീത്യത്തിന്റെ സമയങ്ങളിൽ ഒരു ആശ്രയവും ആണ്. ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aപ്ലാറ്റോ

Bഅരിസ്റ്റോട്ടിൽ

Cറൂസ്സോ

Dകൊമിനിയസ്

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

മനഃശാസ്ത്രത്തിന്റെ നിർവചനങ്ങൾ:

 

അരിസ്റ്റോട്ടില്‍ (ബി.സി 384-322)

  • പ്ലേറ്റോയുടെ വിദ്യാർഥി ആയിരുന്നുവെങ്കിലും തന്റെ ഗുരുവിന്റേതിന് വിരുദ്ധമായുള്ള ചിന്താഗതിയായിരുന്നു, അരിസ്റ്റോട്ടിലിന്റേത്.
  • സത്യം ഈ ലോകത്ത് തന്നെ ഉണ്ടെന്നും ഭൗതിക ലോകത്തിലെ വസ്തുക്കളെ അവയുടെ സ്വഭാവമനുസരിച്ച് തരം തിരിക്കണമെന്നും കൂടുതൽ പഠിക്കുന്നതോടെ അവയെപ്പറ്റിയുള്ള സത്യം വെളിവാകും എന്നുമാണ് അരിസ്റ്റോട്ടിൽ തന്റെ അനുചരരോട് പറഞ്ഞത്.
  • ശാസ്ത്രത്തിൽ കാലൂന്നിയായിരുന്നു അരിസ്റ്റോട്ടിലിന്റെ തത്വചിന്ത.
  • ഈ ലോകത്തിലെ ഓരോന്നിനും അതിന്റേതായ ധർമം ഉണ്ടെന്നും പൂവിന്റെ ഇതളുകൾ, വൃക്ഷശിഖരങ്ങൾ എന്നിവയ്ക്ക് പോലും അതിന്റേതായ ധർമം നിർവഹിക്കാൻ ഉണ്ടെന്നും അദ്ദേഹം കരുതി.

അരിസ്റ്റോട്ടിൽ-  മറ്റു വചനങ്ങൾ

  • "ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്, വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത് "
  • "ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം"
  • "നല്ല മനുഷ്യൻ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവൻ ഭയം മൂലവും"
  • എല്ലാവരുടേയും സുഹൃത്തായിരിക്കുന്നവൻ ഒരാളുടേയും സുഹൃത്തായിരിക്കില്ല
  • വിജ്ഞാനദാഹം എല്ലാ മനുഷ്യരിലും സ്വതേ ഉള്ളതാണ്
  • മാറ്റം എല്ലായ്പ്പോഴും മധുരത്തരമാണ്

Related Questions:

സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത് ?
വിലയിരുത്തലിൽ "മാർക്കിംഗ് സ്കീം' ഉറപ്പുവരുത്തുന്നത് :
പുതുതായി തുടങ്ങാൻ പോകുന്ന കയെഴുത്തു മാസികയുടെ എഡിറ്ററാകണമെന്നവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും
The organisation NCSE, set up to improve the delivery of education services through inclusive education, stands for:
പ്രീ-സ്കൂൾ കുട്ടികൾക്ക് അനുയോജ്യമായ വിദ്യാഭ്യാസം :