Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് :

Aസ്വാതിതിരുനാൾ

Bആയില്യം തിരുനാൾ

Cറാണീ ഗൗരീലക്ഷ്മീഭായ്

Dഉത്രാടം തിരുനാൾ

Answer:

A. സ്വാതിതിരുനാൾ

Read Explanation:

തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ ഭരണകാലത്ത്

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഗുണമറിഞ്ഞ സ്വാതി തിരുനാൾ തന്റെ പ്രജകൾക്കും അത് ലഭിക്കാൻ വേണ്ടി പുതിയ വിദ്യാഭ്യാസസമ്പ്രദായം നടപ്പിലാക്കി.

1834 - ൽ അദ്ദേഹം തിരുവനന്തപുരത്ത് ആദ്യ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. 

1836-ൽ ഇത് രാജാസ് ഫ്രീ സ്കൂളായി മാറി.

1866 - ൽ രാജസ് ഫ്രീ സ്കൂളിനെ യൂണിവേഴ്സിറ്റി കോളേജാക്കി മാറ്റി

 

തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതിഭായ് (1817)

പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ 

പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത് - ശ്രീമൂലം തിരുനാൾ 

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ - മട്ടാഞ്ചേരി സ്കൂൾ

മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ വർഷം - 1818-ൽ 

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ വ്യക്തി - ജെ ഡൗസൺ 


Related Questions:

ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു ?
നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ഏതാണ്?

(i) കുളച്ചൽ യുദ്ധം

(ii) ആറ്റിങ്ങൽ കലാപം

(iii) തൃപ്പടി ദാനം

തിരുവിതാംകൂറിൽ നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച മഹാരാജാവ് ആര്?
താഴേകൊടുത്തിരിക്കുന്നവയിൽ മൂഴിക്കുളം കച്ചവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ? (1). ക്ഷേത്ര വസ്തുക്കളുടെ ദുർവിനിയോഗവും ഊരാളന്മാരുടെ പ്രവർത്തികളും നിയന്ത്രിക്കുന്നതിനുള്ള ശ്രമം. (2). മഹോദയപുരത്തെ ചേരരാജാക്കന്മാരുടെ ശാസനം. (3). കുലശേഖര കാലത്തു നിലവിലിരുന്ന നികുതി രീതി. (4). ശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്.