Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നത് :

Aസൂര്യൻ ഉത്തരായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Bസൂര്യൻ ദക്ഷിണായന രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Cസൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Dഇവയൊന്നുമല്ല

Answer:

C. സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ

Read Explanation:

  • സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരേ മുകളിൽ ആയിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും തുല്യഅളവിൽ സൂര്യപ്രകാശം ലഭിക്കുന്നു.
  • പരിക്രമണ വേളയിൽ സൂര്യൻറെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിൽ ആകുന്നത് മാർച്ച് 21 ,സെപ്റ്റംബർ 23 എന്നീ ദിനങ്ങളിൽ ആണ്.
  • അതുകൊണ്ടുതന്നെ ഈ ദിനങ്ങളിൽ രണ്ട് അർദ്ധ ഗോളങ്ങളിലും രാത്രിയുടെയും പകലിൻ്റെയും ദൈർഘ്യം തുല്യമായിരിക്കും.
  • ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ എന്ന് വിളിക്കുന്നു.

Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:

ഒരു അവസാദശിലയ്ക്ക്‌ ഉദാഹരണം.

  1. ഗ്രാനൈറ്റ്‌
  2. കല്‍ക്കരി
  3. ബസാൾട്ട്‌
  4. ഗാബ്രോ
    വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?

    ചുവടെ പറയുന്നവയിൽ സാംസ്കാരിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :

    1. ഭൂപ്രകൃതി ഭൂപടം
    2. സൈനിക ഭൂപടം
    3. രാഷ്ട്രീയ ഭൂപടം
    4. ജ്യോതിശാസ്ത്ര ഭൂപടം
      സ്വാഹിലി ഭാഷ സംസാരിക്കപ്പെടുന്ന വൻകര ഏതാണ് ?