Question:

എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവും പ്രതി പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൻ എത്രാമത്തെ ചലനനിയമാണിത്?

A2

B1

C4

D3

Answer:

D. 3

Explanation:

ന്യൂട്ടന്റെ മൂന്നാം ചലന നിയമം 

  • ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും 

മൂന്നാം ചലന നിയമം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ 

  • തോക്കിൽ നിന്ന് പായുന്ന വെടിയുണ്ട 
  • തോണി തുഴയുന്നത് 
  • റോക്കറ്റ് വിക്ഷേപിക്കുന്നത് 
  • ജലോപരിതലത്തിലുള്ള തോണിയിൽ നിന്ന് ഒരു വ്യക്തി കരയിലേക്ക് ചാടുമ്പോൾ ആ വ്യക്തി തോണിയിലേക്ക് പ്രയോഗിക്കുന്ന ബലത്തിന്റെ ഫലമായി തോണി പുറകിലേക്ക് നീങ്ങുന്നു 

ന്യൂട്ടന്റെ ഒന്നാം ചലന നിയമം 

  • അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖാ സമചലനത്തിലോ തുടരുന്നതാണ് 

ന്യൂട്ടന്റെ  രണ്ടാം ചലനനിയമം 

  • ഒരു വസ്തുവിനുണ്ടാകുന്ന ആക്ക വ്യത്യാസത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർഅനുപാതത്തിലും അതേ ദിശയിലായിരിക്കും 

Related Questions:

Deviation of light, that passes through the centre of lens is

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?

ചന്ദ്രയാൻ -2 ബഹിരാകാശ പേടകത്തിന് എത്ര മൊഡ്യൂളുകൾ ഉണ്ട് ?

കാർബൺ 14 ൻ്റെ അർദ്ധായുസ് എത്ര ?

സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?