App Logo

No.1 PSC Learning App

1M+ Downloads

കേരളത്തെ സംബന്ധിച്ച താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ പരിശോധിച്ച്‌ ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക :

  1. ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്‌
  2. ഇന്ത്യയുടെ "സിലിക്കണ്‍ വാലി' എന്നറിയപ്പെടുന്നു
  3. കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്‌
  4. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം

    Aഎല്ലാം ശരി

    Bii, iii ശരി

    Ciii, iv ശരി

    Di, iv ശരി

    Answer:

    D. i, iv ശരി

    Read Explanation:

    • 2011 ലെ സെൻസസ് പ്രകാരം 1,000 പുരുഷന്മാർക്ക് 1,084 സ്ത്രീകൾ എന്ന ലിംഗാനുപാതമുള്ള കേരളമാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ലിംഗാനുപാതമുള്ള സംസ്ഥാനം.

    • 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്നറിയപ്പെടുന്നത് ബാംഗ്ലൂർ നഗരമാണ്.

    • 244 കിലോമീറ്റർ നീളമുള്ള പെരിയാർ ആണ് കേരളത്തിലെ ഏറ്റവും വലിയ നദി.

    • 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്ക് 94% ആണ്. ഇത് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും ഉയർന്നതാണ്.

    Related Questions:

    ജാർഖണ്ഡിന്റെ തലസ്ഥാനം:
    സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് എന്ന് ?
    ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?
    സാത്രിയ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
    ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ?