Challenger App

No.1 PSC Learning App

1M+ Downloads

സസ്യങ്ങളിലെ ബീജസംയോഗം സംബന്ധിച്ച് ചുവടെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ തിരഞ്ഞെടുക്കുക:

  1. പരാഗരേണുവിൽ ജനറേറ്റീവ് ന്യൂക്ലിയസ്, ട്യൂബ് ന്യൂക്ലിയസ് എന്നിങ്ങനെ രണ്ട് ന്യൂക്ലിയസുകളുണ്ട്
  2. പരാഗണസ്ഥലത്തു പതിക്കുന്ന പരാഗരേണുവിൽനിന്നു രൂപപ്പെടുന്ന പരാഗനാളി അണ്ഡാശയത്തിനുനേരെ വളരുന്നു
  3. പരാഗനാളിയിലൂടെ അണ്ഡാശയത്തിലെത്തുന്ന പുംബീ ജങ്ങളിലൊന്ന് അണ്ഡവുമായി യോജിച്ച് സിക്താണ്ഡമായി മാറുന്നു.

    Aഇവയെല്ലാം

    B1 മാത്രം

    C2, 3 എന്നിവ

    D3 മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    സസ്യങ്ങളിലെ ബീജസംയോഗം

    • പരാഗരേണുവിൽ ജനറേറ്റീവ് ന്യൂക്ലിയസ്, ട്യൂബ് ന്യൂക്ലിയസ് എന്നിങ്ങനെ രണ്ട് ന്യൂക്ലിയസുകളുണ്ട്.
    • പരാഗണസ്ഥ ലത്തു പതിക്കുന്ന പരാഗരേണുവിൽനിന്നു രൂപപ്പെടുന്ന പരാഗനാളി അണ്ഡാശയത്തിനുനേരെ വളരുന്നു.
    • ഇതോടൊപ്പം പരാഗരേണുവിലെ ന്യൂക്ലിയസുകളും പരാഗന ളിയിലേക്ക് പ്രവേശിക്കുന്നു.
    • പരാഗനാളിയിൽ വച്ച് ജനറേറ്റീവ് ന്യൂക്ലിയസ് വിഭജിച്ച് രണ്ടു പുംബീജങ്ങൾ രൂപപ്പെടുന്നു.
    • എന്നാൽ ട്യൂബ് ന്യൂക്ലിയസ് ശിഥിലീകരിച്ചു പോകുന്നു.
    • പരാഗനാളിയിലൂടെ അണ്ഡാശയത്തിലെത്തുന്ന പുംബീജങ്ങളിലൊന്ന് അണ്ഡവുമായി യോജിച്ച് സിക്താണ്ഡമായി മാറുന്നു.
    • രണ്ടാമത്തെ പുംബീജം അണ്ഡാശയത്തിലെ പോളാർ ന്യൂക്ലിയസുകളുമായി (Polar nuclei) ചേരുന്നു.
    • അതിൽ നിന്നാണ് എൻഡോസ്പേം (Endosperm) രൂപപ്പെടുന്നത്.
    • സിക്താണ്ഡം വളർന്ന് ഭ്രൂണമായും എൻഡോസ്‌പേം ഭ്രൂണവളർച്ചയ്ക്കാവശ്യമായ സംഭൃതാഹാരമായും (Stored food) മാറുന്നു.

    Related Questions:

    കുരുമുളക് ചെടിയിൽ പരാഗണം നടക്കുന്ന മാധ്യമം ഏതാണ് ?
    നെല്ല് , ഗോതമ്പ് , ചോളം , കരിമ്പ് എന്നിവയിൽ പരാഗണം നടക്കുന്ന മാധ്യമം ഏതാണ് ?
    ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രം ഉണ്ടാകുന്നവയെ ______ എന്ന് വിളിക്കുന്നു .
    മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്ന ഭാഗം?

    ഇവയിൽ കപടഫലങ്ങൾക്ക് ഉദാഹരണം ഏതെല്ലാം?

    1. കശുമാങ്ങ
    2. ആപ്പിൾ
    3. ചാമ്പയ്‌ക്ക
    4. മൾബറി