Challenger App

No.1 PSC Learning App

1M+ Downloads

Q. മേഘങ്ങളെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൗമോപരിതലത്തെ സ്പർശിക്കുന്ന മേഘങ്ങൾ അറിയപ്പെടുന്നത്, ‘മൂടൽമഞ്ഞ്’ എന്നാണ്.
  2. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങളാണ്, സിറോ – ക്യുമുലസ്.
  3. ശക്തമായ തോതിൽ, ഇടിമിന്നൽ, ചുഴലിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകുന്ന മേഘങ്ങളാണ്, സ്ട്രാറ്റസ്.
  4. മീൻ ചെതുമ്പലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങളാണ്, ആൾട്ടോ ക്യുമുലസ്.

    Aഎല്ലാം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    A. എല്ലാം തെറ്റ്

    Read Explanation:

    1. ഭൗമോപരിതലത്തെ സ്പർശിക്കുന്ന സ്ട്രാറ്റസ് മേഘങ്ങൾ അറിയപ്പെടുന്നത്, ‘മൂടൽമഞ്ഞ്’ എന്നാണ്.

    2. കൊടുങ്കാറ്റിന്റെ സൂചനയായി പരിഗണിക്കപ്പെടുന്ന മേഘങ്ങളാണ്, ആൾട്ടോ ക്യുമുലസ്.

    3. ശക്തമായ തോതിൽ ഇടിമിന്നൽ, ചുഴലിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകുന്ന മേഘങ്ങളാണ്, ക്യുമുലോ നിംബസ്.

    4. മീൻ ചെതുമ്പലിന്റെ ആകൃതിയിൽ കാണപ്പെടുന്ന മേഘങ്ങളാണ്, സിറോ ക്യുമുലസ്.


    Related Questions:

    പസഫിക് സമുദ്രത്തിലെ ഹംബോൾട്ട്‌ പ്രവാഹത്തിന്റെ മറ്റൊരു പേരാണ് ?
    വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ ?

    ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?

    a. അക്ഷാംശം 8°4' വടക്കുമുതൽ 37 6' വടക്കുവരെ

    b. അക്ഷാംശം 68°7' വടക്കുമുതൽ 97 25' വടക്കുവരെ

    c. രേഖാംശം 68-7' കിഴക്കുമുതൽ 97 25' കിഴക്കുവരെ

    d. രേഖാംശം 8°4' കീഴക്കുമുതൽ 37 6' കിഴക്കുവരെ

    2023 ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട "ബിപോർജോയ്" എന്ന ചുഴലികാറ്റിന് ആ പേര് നൽകിയ രാജ്യം ?

    Q. ദ്വീപുകൾ രൂപം കൊള്ളുന്നതിന് സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും, ഉയർന്നു വന്ന ദ്വീപുകളാണ് കോണ്ടിനെന്റൽ ദ്വീപുകൾ.
    2. വൻകരയോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ് ഓഷ്യാനിക് ദ്വീപുകൾ.
    3. പവിഴ പുറ്റുകൾ രൂപം കൊള്ളുന്ന ദ്വീപുകളാണ് നദീജന്യ ദ്വീപ്.
    4. നദീതടങ്ങളിൽ എക്കൽ നിക്ഷേപത്തിലൂടെ രൂപപ്പെടുന്ന ദ്വീപുകളാണ് കോറൽ ദ്വീപുകൾ.