കേരള മുസ്‌ലിം ഐക്യസംഘം
- 1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും 1934 വരെ നിലനിൽക്കുകയും ചെയ്ത സംഘടന.
- സമുദായത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക ലഘുലേഖകൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പ്രസ്ഥാനം
- ഐക്യ മുസ്ലിം സംഘത്തിന്റെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - വക്കം അബ്ദുൽ ഖാദർ മൗലവി.
- ഐക്യ മുസ്ലിം സംഘത്തിന്റെ മറ്റ് പ്രമുഖ നേതാക്കൾ :
- ശൈഖ് ഹംദാനി തങ്ങൾ
- മണപ്പാട്ട് കുഞ്ഞുമുഹമ്മദ്
- സീതിമുഹമ്മദ്
- കെ.എം.മൗലവി
- കെ.എം.സീതിസാഹിബ്എം
- സി.സി.അബ്ദു റഹിമാൻ
- ഐക്യ മുസ്ലിം സംഘത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ :
- മുസ്‌ലിം ഐക്യം (1923), മലയാളലിപിയിൽ
- അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
- അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ
സാധുജനപരിപാലനസംഘം (എസ് ജെ പി എസ്):
- സ്ഥാപിച്ചത് : അയ്യങ്കാളി
- സ്ഥാപിതമായ വർഷം : 1907
- എട്ടു മണിക്കൂർ മാത്രമേ പണിയെടുക്കൂ എന്നും ആഴ്ചയിൽ 7 ദിവസവും ഉള്ള ജോലി രീതി മാറ്റി ആറ് ദിവസം ആക്കണമെന്നും ഞായറാഴ്ച വിശ്രമത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട ആദ്യ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം
- സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തിന് അയ്യങ്കാളിക്ക് പ്രചോദനമേകിയത് സംഘടന : ശ്രീനാരായണ ധർമ്മ പരിപാലന യോഗം.
- സാധുജന പരിപാലന സംഘം 'പുലയ മഹാസഭ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം : 1938
- സാധുജനപരിപാലന സംഘം സമസ്ത തിരുവിതാംകൂർ പുലയ മഹാസഭയിൽ ലയിച്ച വർഷം : 1942
- സമസ്ത തിരുവിതാംകൂർ പുലയ മഹാസഭ സ്ഥാപിച്ചത് : ടിടി കേശവൻ ശാസ്ത്രി.
- എസ് ജെ പി എസ് ന്റെ മുഖപത്രം : സാധുജനപരിപാലിനി
- സാധുജനപരിപാലിനിയുടെ മുഖ്യ പത്രാധിപൻ : ചെമ്പംത്തറ കാളി ചോതി കറുപ്പൻ.
- സാധുജനപരിപാലിനി പ്രസിദ്ധീകരിച്ചത് : ചങ്ങനാശ്ശേരിയിലെ സുദർശന പ്രസ്സ്.
- കേരളത്തിലെ ആദ്യ ദളിത് പത്രം : സാധുജനപരിപാലിനി (1913)
സമത്വ സമാജം:
- കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം : സമത്വ സമാജം.
- സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
- സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്.
- സ്ഥാപിച്ച വർഷം : 1836
ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)
- സ്ഥാപിച്ചത് - ശ്രീനാരായണഗുരു
- സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
- ആസ്ഥാനം - കൊല്ലം
- മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
- അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
- എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
- അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898
- എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
- എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
- എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
- ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
- സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
- സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി