App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി കണ്ടെത്തുക

ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ ട്രാൻസിസ്റ്റർ
രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ മൈക്രോ പ്രോസസർ
മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ IC ചിപ്
നാലാം ജനറേഷൻ കമ്പ്യൂട്ടർ വാക്വം ട്യൂബ്

AA-2, B-1, C-4, D-3

BA-4, B-1, C-3, D-2

CA-2, B-4, C-1, D-3

DA-1, B-3, C-4, D-2

Answer:

B. A-4, B-1, C-3, D-2

Read Explanation:

വാക്വം ട്യൂബ്:

  • വാക്വം ട്യൂബ് എന്ന ചില്ല് കൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണ് ഒന്നാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ സർക്യൂട്ട് ആയി ഉപയോഗിച്ചിരുന്നത്.
  • ജോൺ .എ. ഫ്ലെമിങ് ആണ് വാക്വം ട്യൂബ്സ് കണ്ടെത്തിയത്.

ട്രാൻസിസ്റ്ററുകൾ:

  • രണ്ടാം തലമുറ കമ്പ്യൂട്ടറുകളിൽ വാക്വം ട്യൂബുകൾക്ക് പകരം ട്രാൻസിസ്റ്ററുകളാണ്‌ (Transistors) ഉപയോഗിച്ചിരുന്നത്.
  • അവ വാക്വം ട്യൂബുകളേക്കാൾ വേഗതയേറിയതും ഈടു നിൽക്കുന്നതുമായിരുന്നു.
  • വാക്വം ട്യൂബുകളെ അപേക്ഷിച്ച് ട്രാൻസിസ്റ്ററുകൾ വലിപ്പത്തിൽ വളരെ ചെറുതായിരുന്നു.
  • ട്രാൻസിസ്റ്ററുകൾ വളരെ കുറച്ചു മാത്രം താപം ഉൽപാദിപ്പിക്കുകയും ചെയ്തിരുന്നു.

IC ചിപ്പ്:

  • മൂന്നാം തലമുറയിലുണ്ടായ പ്രധാന മാറ്റം, ഐ. സി. ചിപ്പുകളുടെ (I.C.Chips) ഉദ്ഭവമാണ്.
  • അനേകം ട്രാൻസിസ്റ്ററുകൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ച സിലിക്കൺ ചിപ്പ് ആണ് ഒരു IC ചിപ്പ്
  • ഐ. സി. യുടെ കണ്ടുപിടിത്തം കമ്പ്യൂട്ടറുകളുടെ വേഗതയേയും കഴിവിനേയും വർദ്ധിപ്പിച്ചു.
  • ജാക്ക് കിൽബിയാണ് ഇൻറഗ്രേറ്റഡ് സർക്യൂട്ട് ചിപ്പ് അഥവാ IC ചിപ്പ് കണ്ടെത്തിയത്.

മൈക്രോപ്രോസസർ:

  • നാലാം ജനറേഷൻ കമ്പ്യൂട്ടറുകളിൽ പ്രധാനമായും ഉപയോഗിക്കുന്നത് മൈക്രോപ്രോസസർ ആണ്.
  • ടെഡ് ഹോപ്പ്,സ്റ്റാൻലി മേസർ എന്നിവരാണ് മൈക്രോപ്രോസസർ കണ്ടെത്തിയത്.
  • ആയിരക്കണക്കിന് ട്രാൻസിസ്റ്ററുകൾ .റെസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു സിലിക്കൺ നിർമ്മിത ചിപ്പാണ് മൈക്രോപ്രോസസർ.
  • ഇൻ്റൽ 4004 ആണ് ലോകത്തിലെ ആദ്യത്തെ മൈക്രോപ്രോസസർ.

 


Related Questions:

Which unit is responsible for converting the data received from the user into a computer understandable format?
First mechanical computer designed by charles babbage
The right side of the taskbar is called :
IC chips are used in which generation of computer?
______________ are used for solving complex application such as Global Weather Forecasting.