Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :

വാഗ്ഭടാനന്ദൻ യോഗക്ഷേമ സഭ
സഹോദരൻ അയ്യപ്പൻ സമത്വസമാജം
വൈകുണ്ഡ സ്വാമികൾ സഹോദര പ്രസ്ഥാനം
വിടി ഭട്ടതിരിപ്പാട് ആത്മവിദ്യാസംഘം

AA-2, B-1, C-4, D-3

BA-2, B-3, C-4, D-1

CA-4, B-3, C-2, D-1

DA-1, B-3, C-2, D-4

Answer:

C. A-4, B-3, C-2, D-1

Read Explanation:

ആത്മവിദ്യാ സംഘം:

  • വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മീയ,നവോത്ഥാന സംഘടന 
  • ആത്മവിദ്യാസംഘം ആരംഭിച്ച വർഷം : 1917
  • ആത്മവിദ്യാ സംഘത്തിന്റെ പ്രധാന പ്രവർത്തന മേഖലയായിരുന്നു സ്ഥലം : മലബാർ
  • ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ ആയി കരുതപ്പെടുന്ന പുസ്തകം : ആത്മവിദ്യ. 
  • ആത്മവിദ്യ സംഘത്തിന്റെ പ്രവർത്തനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച വാരിക : ആത്മവിദ്യാ കാഹളം (1929)
  • ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം : അഭിനവ കേരളം
  • കോഴിക്കോട് നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വാരിക : അഭിനവ കേരളം (1921) 
  • അഭിനവ കേരളത്തിലെ മുദ്രാവാക്യം : "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ".  
  • ആത്മവിദ്യാ സംഘത്തിന്റെ ആശയങ്ങളെ കുറിച്ച് വിവരിക്കുന്ന കവിത : സ്വതന്ത്ര ചിന്താമണി (1921)
  • സ്വതന്ത്ര ചിന്താമണി എന്ന കവിതയുടെ രചയിതാവ് : വാഗ്ഭടാനന്ദൻ
  • ആത്മവിദ്യ മഹോത്സവം നടന്ന സ്ഥലം : പുന്നപ്ര (1932)

സഹോദര സംഘം/സഹോദര പ്രസ്ഥാനം:

  • സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന
  • സ്ഥാപിച്ച വർഷം  : 1917
  • സഹോദര സംഘത്തിന്റെ പ്രധാന ലക്ഷ്യം : ജാതി നശീകരണം
  • സഹോദര സംഘത്തിന്റെ ആദ്യത്തെ പൊതു പരിപാടി : മിശ്രഭോജനം.
  • സഹോദര സംഘത്തിന്റെ മുഖപത്രം - സഹോദരൻ 

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം
  • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സ്ഥാപിച്ച വർഷം : 1836

യോഗക്ഷേമസഭ:

  • നമ്പൂതിരിസമുദായത്തിലെ ഉന്നമനത്തിനായി രൂപം കൊണ്ട സംഘടന 
  • സ്ഥാപിതമായ വർഷം 1908 ജനുവരി 31
  • സ്ഥാപിതമായ സ്ഥലം : ആലുവ 
  • ആദ്യഅദ്ധ്യക്ഷൻ : ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്. 
  • യോഗക്ഷേമസഭയിലെ പ്രധാന അംഗമായിരുന്ന നവോത്ഥാന നായകൻ  : വി ടി ഭട്ടതിരിപ്പാട്.
  • യോഗക്ഷേമ സഭയെ “ആഢ്യൻ കൂലികളുടെ കഴുത കളി” എന്ന് പരാമർശിച്ചത് : വി ടി ഭട്ടതിരിപ്പാട്. 
  • “യോഗക്ഷേമ പ്രസ്ഥാനത്തിന്റെ സൂര്യവംശം” എന്ന് വി ടി ഭട്ടതിരിപ്പാട് വിശേഷിപ്പിച്ചത് : ദേശമംഗലം നമ്പൂതിരയെ
  • യോഗക്ഷേമസഭയുടെ പ്രധാന ലക്ഷ്യങ്ങൾ: 
    • ബഹുഭാര്യത്വം നിരോധിക്കുക 
    • വിധവ വിവാഹ നടപ്പിലാക്കുക 
    • വൃദ്ധ വിവാഹം തടയുക
  • യോഗക്ഷേമസഭയുടെ ആപ്തവാക്യം : "നമ്പൂതിരിയെ മനുഷ്യനാക്കുക"
  • യോഗക്ഷേമ സഭയുടെ മുഖപത്രം : മംഗളോദയം

 


Related Questions:

താഴെ പറയുന്നതിൽ തൈക്കാട് അയ്യായുടെ കൃതി ഏതാണ് ?
ബ്രഹ്മപ്രത്യക്ഷ സാധുജനപരിപാലന സംഘവുമായി ബന്ധപ്പെട്ടതാര്?
"ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന പ്രസിദ്ധമായ മുദ്രവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യാഗുരുവിന്റെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത് ?

ചട്ടമ്പിസ്വാമികളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പേട്ടയിൽ രാമൻപിള്ള ആശാന്റെ ജ്ഞാനപ്രജാസാഗരം എന്ന സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു ചട്ടമ്പിസ്വാമികൾ. 
  2. സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു ആയിരുന്നത് സുബ്ബജടാപാടികൾ ആയിരുന്നു.
  3. രാമൻപിള്ള ആശാൻ ജ്ഞാനപ്രജാസാഗരം എന്ന കുടിപ്പള്ളിക്കൂടത്തിൽ പഠിക്കവേ ക്ലാസ് ലീഡർ എന്ന അർത്ഥത്തിൽ ചട്ടമ്പി എന്നായിരുന്നു വിളിച്ചത്, പിന്നീട് ചട്ടമ്പിസ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടു.
    Who enunciated dictum ' One Cast,One Religion ,One Family ,One World and One God ' ?