Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :

വക്കം അബ്ദുൾ ഖാദർ മൌലവി കേരള മുസ്ലിം ഐക്യ സംഘം
അയ്യങ്കാളി സമത്വ സമാജം
വൈകുണ്ഠ സ്വാമികൾ സാധുജന പരിപാലന യോഗം
ശ്രീനാരായണഗുരു ശ്രീനാരായണ ധർമ്മ പരിപാലന യോഗം

AA-1, B-3, C-2, D-4

BA-4, B-3, C-2, D-1

CA-4, B-2, C-3, D-1

DA-1, B-2, C-3, D-4

Answer:

A. A-1, B-3, C-2, D-4

Read Explanation:

കേരള മുസ്‌ലിം ഐക്യസംഘം

  • 1922-ൽ കൊടുങ്ങല്ലൂർ കേന്ദ്രീകൃതമായി രൂപം കൊള്ളുകയും 1934 വരെ നിലനിൽക്കുകയും ചെയ്ത സംഘടന.
  • സമുദായത്തിലെ അനാചാരങ്ങൾ ഇല്ലാതാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുക ലഘുലേഖകൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച പ്രസ്ഥാനം
  • ഐക്യ മുസ്ലിം സംഘത്തിന്റെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് - വക്കം അബ്ദുൽ ഖാദർ മൗലവി.
  • ഐക്യ മുസ്ലിം സംഘത്തിന്റെ മറ്റ് പ്രമുഖ നേതാക്കൾ :
    • ശൈഖ് ഹംദാനി തങ്ങൾ
    • മണപ്പാട്ട് കുഞ്ഞുമുഹമ്മദ്
    • സീതിമുഹമ്മദ്
    • കെ.എം.മൗലവി
    • കെ.എം.സീതിസാഹിബ്എം
    • സി.സി.അബ്ദു റഹിമാൻ 
  • ഐക്യ മുസ്ലിം സംഘത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ :
    • മുസ്‌ലിം ഐക്യം (1923), മലയാളലിപിയിൽ
    • അൽ ഇർശാദ് (1923), അറബിമലയാളം ലിപിയിൽ
    • അൽ ഇസ്‌ലാഹ് (1925), അറബിമലയാളം ലിപിയിൽ

സാധുജനപരിപാലനസംഘം (എസ് ജെ പി എസ്):

  • സ്ഥാപിച്ചത് : അയ്യങ്കാളി
  • സ്ഥാപിതമായ വർഷം : 1907
  • എട്ടു മണിക്കൂർ മാത്രമേ പണിയെടുക്കൂ എന്നും ആഴ്ചയിൽ 7 ദിവസവും ഉള്ള ജോലി രീതി മാറ്റി ആറ് ദിവസം ആക്കണമെന്നും ഞായറാഴ്ച വിശ്രമത്തിന് അവസരം നൽകണമെന്നും ആവശ്യപ്പെട്ട ആദ്യ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം 
  • സാധുജനപരിപാലന സംഘത്തിന്റെ രൂപീകരണത്തിന് അയ്യങ്കാളിക്ക് പ്രചോദനമേകിയത് സംഘടന : ശ്രീനാരായണ ധർമ്മ പരിപാലന യോഗം. 
  • സാധുജന പരിപാലന സംഘം 'പുലയ മഹാസഭ' എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം : 1938
  • സാധുജനപരിപാലന സംഘം സമസ്ത തിരുവിതാംകൂർ പുലയ മഹാസഭയിൽ ലയിച്ച വർഷം : 1942
  • സമസ്ത തിരുവിതാംകൂർ പുലയ മഹാസഭ സ്ഥാപിച്ചത് : ടിടി കേശവൻ ശാസ്ത്രി. 
  • എസ് ജെ പി എസ് ന്റെ മുഖപത്രം : സാധുജനപരിപാലിനി
  • സാധുജനപരിപാലിനിയുടെ മുഖ്യ പത്രാധിപൻ : ചെമ്പംത്തറ കാളി ചോതി കറുപ്പൻ. 
  • സാധുജനപരിപാലിനി പ്രസിദ്ധീകരിച്ചത് : ചങ്ങനാശ്ശേരിയിലെ സുദർശന പ്രസ്സ്.
  • കേരളത്തിലെ ആദ്യ ദളിത് പത്രം : സാധുജനപരിപാലിനി (1913)

സമത്വ സമാജം:

  • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം : സമത്വ സമാജം. 
  • സ്ഥാപിച്ചത് : വൈകുണ്ഠ സ്വാമികൾ.
  • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
  • സ്ഥാപിച്ച വർഷം : 1836

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

  • സ്ഥാപിച്ചത് - ശ്രീനാരായണഗുരു
  • സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
  • ആസ്ഥാനം - കൊല്ലം
  • മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
  • അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
  • എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
  • അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898
  • എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
  • എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
  • ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
  • സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
  • സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി 

 


Related Questions:

കേരളം സിംഹം എന്നറിയപ്പെടുന്നതാര് ?

പൂക്കോട്ടൂർ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായത് ഏത് ?

എ.വടക്കേ വീട്ടിൽ മുഹമ്മദ് (ഖിലാഫത് കമ്മിറ്റിയുടെ സെക്രട്ടറി )നെ മോചനകുറ്റം ചുമത്തി പോലീസ്  അറസ്റ് ചെയ്തത് കലാപകാരികളെ പ്രകോപിക്കുകയും പ്രക്ഷോഭത്തിന്‌ കാരണമാകുകയും ചെയ്തു 

ബി.1921ലെ മലബാർ കലാപത്തിന്റെ ഭാഗമായി നടന്ന കലാപം 

ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി ആര് ?
പുനലൂർ പേപ്പർ മിൽ - കൊല്ലം ടാറ്റ ഓയിൽ മിൽ - ..........? അളഗപ്പ തുണിമില് -.........?
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ് ?